ടോറസ്: യുക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് യുക്രൈന്‍ വിമതര്‍ മലേഷ്യയെ ഏല്‍പിച്ചു. വിമതരുടെ ആസ്ഥാനമായ യുക്രൈനിലെ ഡോണെറ്റ്‌സ്‌ക് റിപ്പബ്ലിക്കിന്റെ സ്വയംപ്രഖ്യാപിത പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ബൊര്‍ദോയിയാണ് ബ്ലാക് ബോക്‌സുകള്‍ റിപ്പബ്ലിക്കിന്റെ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ഏല്‍പിച്ചത്. മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാക്ക് ബൊര്‍ദോയിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ബ്ലാക്‌ബോക്‌സ് വിട്ടുകൊടുക്കാന്‍ വിമതര്‍ തയ്യാറായത്.
ഉപകരണങ്ങള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് മലേഷ്യന്‍ പ്രതിനിധികള്‍ പറഞ്ഞു. വിമാനം തകര്‍ന്ന പ്രദേശത്തേയ്ക്ക് അന്താരാഷ്ട്ര അന്വേഷണസംഘത്തിന് പ്രവേശനം അനുവദിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ ഏകകണ്ഠമായി ആവശ്യപ്പെട്ടതിന് തൊട്ടുപിറകെയാണ് വിമതര്‍ ഉപകരണങ്ങള്‍ കൈമാറിയത്.
വിമതര്‍ അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട സുരക്ഷാ കൗണ്‍സില്‍ സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തിരുന്നു. വിമതര്‍ക്ക് പിന്തുണ നല്‍കുന്നുവന്ന് ആരോപണം നേരിടുന്ന റഷ്യയുടെ കൂടി പിന്തുണയോടെയാണ് സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. ഓസ്‌ട്രേലിയയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ നെതര്‍ലന്‍ഡില്‍ നിന്നുള്ള ഫൊറന്‍സിക് സംഘത്തിന് യുക്രൈന്‍ വിമതര്‍ അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡച്ച് വിദഗ്ദ്ധര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോയ ഖാര്‍കിവ് നഗരത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് മൃതദേഹങ്ങള്‍ നെതര്‍ലന്‍ഡിലേയ്ക്ക് കൊണ്ടുപോകും. അവിടെ വെച്ചാവും പരിശോധന.
തിങ്കളാഴ്ച അവര്‍ പരിശോധന തുടങ്ങി. അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്നുള്ള റഷ്യയുടെ ഇടപെടലാണ് ഡച്ച് സംഘത്തിന്റെ പരിശോധന സാധ്യമാക്കിയത്.
വ്യാഴാഴ്ചയാണ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപുരിലേയ്ക്ക് പോകുംവഴി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്. 17 ബോയിങ് വിമാനം യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ പ്രദേശത്ത് തകര്‍ന്നുവീണത്. 298 പേരാണ് അപകടത്തില്‍ മരിച്ചത്. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന റഷ്യന്‍ നിര്‍മിത മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്നാണ് യുക്രൈനിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ആരോപണം. എന്നാല്‍, യുക്രൈന്‍ സൈന്യമാണ് ഇതിന് പിറകിലെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ.
Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഉപകരണങ്ങള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് മലേഷ്യന്‍ പ്രതിനിധികള്‍ പറഞ്ഞു. വിമാനം തകര്‍ന്ന പ്രദേശത്തേയ്ക്ക് അന്താരാഷ്ട്ര അന്വേഷണസംഘത്തിന് പ്രവേശനം അനുവദിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ ഏകകണ്ഠമായി ആവശ്യപ്പെട്ടതിന് തൊട്ടുപിറകെയാണ് വിമതര്‍ ഉപകരണങ്ങള്‍ കൈമാറിയത്.
വിമതര്‍ അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട സുരക്ഷാ കൗണ്‍സില്‍ സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തിരുന്നു. വിമതര്‍ക്ക് പിന്തുണ നല്‍കുന്നുവന്ന് ആരോപണം നേരിടുന്ന റഷ്യയുടെ കൂടി പിന്തുണയോടെയാണ് സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. ഓസ്‌ട്രേലിയയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ നെതര്‍ലന്‍ഡില്‍ നിന്നുള്ള ഫൊറന്‍സിക് സംഘത്തിന് യുക്രൈന്‍ വിമതര്‍ അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡച്ച് വിദഗ്ദ്ധര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോയ ഖാര്‍കിവ് നഗരത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് മൃതദേഹങ്ങള്‍ നെതര്‍ലന്‍ഡിലേയ്ക്ക് കൊണ്ടുപോകും. അവിടെ വെച്ചാവും പരിശോധന.
തിങ്കളാഴ്ച അവര്‍ പരിശോധന തുടങ്ങി. അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്നുള്ള റഷ്യയുടെ ഇടപെടലാണ് ഡച്ച് സംഘത്തിന്റെ പരിശോധന സാധ്യമാക്കിയത്.
വ്യാഴാഴ്ചയാണ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപുരിലേയ്ക്ക് പോകുംവഴി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്. 17 ബോയിങ് വിമാനം യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ പ്രദേശത്ത് തകര്‍ന്നുവീണത്. 298 പേരാണ് അപകടത്തില്‍ മരിച്ചത്. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന റഷ്യന്‍ നിര്‍മിത മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്നാണ് യുക്രൈനിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ആരോപണം. എന്നാല്‍, യുക്രൈന്‍ സൈന്യമാണ് ഇതിന് പിറകിലെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ.
No comments:
Post a Comment