സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കൃത്യം നടക്കുമ്പോള്‍ ആമിനയെ കൂടാതെ മൂത്തമകന്‍ നവാസും ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. ഉറങ്ങാന്‍ കിടന്ന ഇവരുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് നൗഫല്‍ ഉമ്മയെ കുത്തിവീഴ്ത്തിയത്. വീടിന്‍െറ മുന്‍ഭാഗത്തെയും പിന്നിലെയും വാതിലുകളും നൗഫല്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. കുത്തേറ്റ് വീണ ആമിനയുടെ നിലവിളികേട്ട് മുറിക്കുള്ളില്‍ കുടുങ്ങിയ നവാസും ഭാര്യയും മക്കളും നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു.
മുറി പുറത്തുനിന്ന് പൂട്ടിയതിനാല്‍ എന്താണ് സംഭവിച്ചതെന്ന് നവാസിന് അറിയാന്‍ കഴിഞ്ഞില്ല. നിലവിളികേട്ട് ഓടിക്കൂടിയ അയല്‍വാസികളും ബന്ധുക്കളും വീടിന്‍െറ മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയായിരുന്നു. അകത്തത്തെിയ നാട്ടുകാര്‍ സ്വീകരണ മുറിയില്‍ ആമിന രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.
ഉമ്മയെ കുത്തിവീഴ്ത്തിയ ശേഷം കത്തിയുമായി നൗഫല്‍ വീടിന്‍െറ മുകള്‍നിലയിലെ മുറിയിലേക്ക് കയറിപ്പോകുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ നൗഫലിനെ പിടികൂടാന്‍ പുറത്തുകൂടി വീടിന്‍െറ മുകള്‍നിലയിലത്തെിയെങ്കിലും കത്തിവീശി ഭീഷണിപ്പെടുത്തിയതിനാല്‍ പിന്മാറേണ്ടിവന്നു.
പിന്നീട് നൗഫലിന്‍െറ പിതാവിന്‍െറ സഹോദരന്‍ കുഞ്ഞബ്ദുല്ലയും ടി.പി. റഷീദ് എന്നയാളും അകത്തെ കോണി വഴി മുകള്‍നിലയിലത്തെി കത്തിയുമായി നില്‍ക്കുന്ന നൗഫലിനെ കീഴ്പ്പെടുത്തി പൊലീസ് സ്റ്റേഷനിലത്തെിക്കുകയായിരുന്നു.
മൂന്നുമാസം മുമ്പാണ് കുവൈത്തില്‍നിന്നും നൗഫല്‍ നാട്ടിലത്തെിയത്. നാട്ടില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായും മറ്റ് ജോലികളും ചെയ്തുവരുകയായിരുന്നു. കാര്യമായ അസുഖങ്ങളൊന്നുമില്ലാത്ത നൗഫല്‍ ഒരാഴ്ച മുമ്പ് മാനസികാസ്വസ്ഥത പ്രകടിപ്പിച്ച് ഇരുനില വീടിന്‍െറ ടെറസിന് മുകളില്‍ കത്തിയുമായി കയറിയിരുന്നതായി പറയുന്നു. പിന്നീട് മാതാവും മറ്റും അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. നൗഫലിന്‍െറ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്.
ആമിനയുടെ മറ്റു മക്കള്‍: നവാസ്, അഷറഫ് (ബഹ്റൈന്‍), നസീമ, സറീന, അസീന. മരുമക്കള്‍: റഷീദ് (മേപ്പയൂര്‍), അസൈനാര്‍ (കീഴ്പയ്യൂര്‍), അഷ്റഫ് (സലാല), അസ്മ, അജിന.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment