ആലപ്പുഴ: ദമ്പതികള്‍ ചമഞ്ഞ് കാറിലും ബൈക്കിലും സഞ്ചരിച്ച് ബിസ്കറ്റിലും പാനീയങ്ങളിലും മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി വൃദ്ധ സ്ത്രീകളില്‍നിന്ന് സ്വര്‍ണവും പണവും കവരുന്നത് പതിവാക്കിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം നാഗമ്പടം അരങ്ങത്ത് മാലില്‍ സംഗീത എന്ന ഗീത റെജി (38), കൊല്ലം പുത്തൂര്‍ പാങ്ങോട് കാരിക്കാന്‍ കരിമ്പില്‍പുഴ പുഷ്പമംഗലത്ത് കണ്ണന്‍ എന്ന ദില്‍ജിത് (24) എന്നിവരാണ് പിടിയിലായത്. നേരത്തെ പലകേസുകളിലും പ്രതികളായ ഇവര്‍ നിരവധിപേരെ കബളിപ്പിച്ച കേസുകള്‍ നിലവിലുണ്ടെന്നും ഇനിയും കൂടുതല്‍ പേര്‍ ഇവരുടെ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ജില്ലാ പൊലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മോഷ്ടിച്ച ബൈക്കുകളില്‍ സഞ്ചരിച്ചാണ് ദില്‍ജിത് തട്ടിപ്പ് നടത്തുന്നത്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ തൂപ്പുകാരിയായിരുന്നു ഗീത.അന്ന് ഒപ്പമുണ്ടായിരുന്ന ഇന്ദു എന്ന മറ്റൊരു സ്ത്രീയും ആദ്യകാലത്ത് തട്ടിപ്പില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാലിപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കാന്‍ ഇന്ദു തയാറാവുകയായിരുന്നു. 2014 ജനുവരിയില്‍ കോട്ടയം-കുമരകം റോഡില്‍ വഴിയാത്രക്കാരിയെ കാറില്‍ കയറ്റി മയക്കുമരുന്ന് നല്‍കി ആഭരണം കവര്‍ന്ന കേസില്‍ വിചാരണ നേരിടുകയാണ് പ്രതികള്‍.
കോട്ടയം ചിങ്ങവനത്തെ 68 കാരനായ മാത്യുവില്‍നിന്ന് മൂന്നുഗ്രാം മോതിരവും 2000 രൂപയും തട്ടിയെടുത്ത കേസിലും കോയിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പലചരക്ക് കടക്കാരനായ 60കാരന്‍െറ 15,000 രൂപ തട്ടിയെടുത്ത കേസിലും പ്രതികളാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വാറന്‍റുള്ളതിനാല്‍ പ്രതികള്‍ ആലപ്പുഴ ജില്ല കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിവന്നത്.
കോട്ടയം, കുറവിലങ്ങാട്, എറണാകുളം തുടങ്ങിയ ഇടങ്ങളില്‍ ലോഡ്ജുകളില്‍ മുറിയെടുത്ത് താമസക്കാരായ പുരുഷന്മാരെ വശീകരിച്ച് ദില്‍ജിത്തിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങളുമുണ്ട്. മാനഹാനി ഭയന്ന് ആരും പരാതികള്‍ നല്‍കിയിട്ടില്ല.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഇതേക്കുറിച്ച് അന്വേഷിക്കും.
കോട്ടയം, കുറവിലങ്ങാട്, എറണാകുളം തുടങ്ങിയ ഇടങ്ങളില്‍ ലോഡ്ജുകളില്‍ മുറിയെടുത്ത് താമസക്കാരായ പുരുഷന്മാരെ വശീകരിച്ച് ദില്‍ജിത്തിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങളുമുണ്ട്. മാനഹാനി ഭയന്ന് ആരും പരാതികള്‍ നല്‍കിയിട്ടില്ല.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഇതേക്കുറിച്ച് അന്വേഷിക്കും.
പ്രതികളില്‍നിന്ന് തൊണ്ടി മുതലുകളായ ബൈക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റ് കിട്ടിയ പണമുപയോഗിച്ച് വാങ്ങിയ കാറുകളും കണ്ടെടുത്തിട്ടുണ്ട്.
പണവും സ്വര്‍ണവും പോയവര്‍ക്ക് ഇത് വിറ്റ് പണം തിരിച്ച് കൊടുക്കാനാകുമെന്ന് ജില്ലാ പോലീസ് മേധാവി സൂചിപ്പിച്ചു. ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജിമോന്‍ ജോസഫ്, അമ്പലപ്പുഴ സി.ഐ എസ്.സാനി, കൈനകരി എസ്.ഐ ഏലിയാസ് പി. ജോര്‍ജ് എന്നിവരാണ് പ്രതികളെ കുടുക്കിയത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment