ഫോര്‍ട്ടലേസ* ആവേശപ്പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ ബ്രസീല്‍ ലോകകപ്പ് സെമിഫൈനലില്‍. കൊളംബിയയെ 2-1 നാണ് കാനറികള്‍ തോല്‍പ്പിച്ചത്. തിയാഗോ സില്‍വ (ഏഴാം മിനിറ്റ്), ഡേവിഡ് ലൂയിസ് (69) എന്നിവര്‍ ബ്രസീലിന്റെ ഗോളുകള്‍ നേടിയപ്പോള്‍ ഹാമിഷ് റോഡ്രിഗസ് (78) കൊളംബിയയുടെ ആശ്വാസഗോള്‍ നേടി. 78-ാം മിനിറ്റില്‍ കാര്‍ലോസ് ബാക്കയെ ബ്രസീല്‍ ഗോള്‍ക്കീപ്പര്‍ ജൂലിയോ സീസര്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ഇതോടെ റോഡ്രിഗസിന് ലോകകപ്പില്‍ ആറു ഗോളുകളായി. ഫ്രാന്‍സിനെ 1-0നു തോല്‍പ്പിച്ച ജര്‍മനിയുമായാണ് ബ്രസീലിന്റെ സെമിഫൈനല്‍ പോരാട്ടം.
ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മല്‍സരം തുടക്കം മുതല്‍ ഫൗളുകള്‍ നിറഞ്ഞതായിരുന്നു. തിയാഗോ സില്‍വയും റോഡ്രിഗസും ബ്രസീല്‍ ഗോളി ജൂലിയോ സീസറും വരെ മഞ്ഞക്കാര്‍ഡ് കണ്ടു. ടൂര്‍ണമെന്റില്‍ ആദ്യമായാണ് റോഡ്രിഗസിനു മഞ്ഞക്കാര്‍ഡ് ലഭിക്കുന്നത്. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട തിയാഗോ സില്‍വയ്ക്ക് ജര്‍മനിക്കെതിരായ സെമിഫൈനല്‍ നഷ്ടമാകുമെന്നത് ബ്രസീലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിനയെ ഫൗള്‍ ചെയ്തതിനായിരുന്നു പിഴ. കൂടാതെ 88-ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ പരുക്കേറ്റു പുറത്തായതും ടീമിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
കൊളംബിയയ്‌ക്കെതിരെ ബ്രസീല്‍ പ്രതിരോധത്തിന്റെ വിജയമായിരുന്നുവെന്ന് ഒറ്റനോട്ടത്തില്‍ പറയാം. ആദ്യപകുതിയില്‍ പിന്നോട്ടുനിന്നിരുന്ന കൊളംബിയ രണ്ടാം പകുതിയില്‍ ജീവന്മരണ പോരാട്ടമാണ് പുറത്തെടുത്തത്. ബ്രസീല്‍ ഗോള്‍ മുഖത്തേയ്ക്ക് ഇരമ്പിക്കയറിയ കൊളംബിയന്‍പ്പട തുടര്‍ച്ചയായി ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നു. റോഡ്രിഗസായിരുന്നു കൊളംബിയയുടെ മുന്നേറ്റങ്ങളുടെ കാതല്‍.
അതേസമയം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ലക്ഷ്യം കാണുന്നതില്‍ പരാജയമായിരുന്നു. മിഡ്ഫീല്‍ഡര്‍മാര്‍ നെയ്മറിനു കൃത്യമായി പന്തെത്തിക്കുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും ഗോളാക്കിമാറ്റാന്‍ നെയ്മറിനു കഴിഞ്ഞില്ല. 66-ാം മിനിറ്റില്‍ കൊളംബിയ ഗോള്‍ അടിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 69-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഡേവിഡ് ലൂയിസ് ഗോള്‍ നേടിയത്.
Keywords: World Cup, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മല്‍സരം തുടക്കം മുതല്‍ ഫൗളുകള്‍ നിറഞ്ഞതായിരുന്നു. തിയാഗോ സില്‍വയും റോഡ്രിഗസും ബ്രസീല്‍ ഗോളി ജൂലിയോ സീസറും വരെ മഞ്ഞക്കാര്‍ഡ് കണ്ടു. ടൂര്‍ണമെന്റില്‍ ആദ്യമായാണ് റോഡ്രിഗസിനു മഞ്ഞക്കാര്‍ഡ് ലഭിക്കുന്നത്. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട തിയാഗോ സില്‍വയ്ക്ക് ജര്‍മനിക്കെതിരായ സെമിഫൈനല്‍ നഷ്ടമാകുമെന്നത് ബ്രസീലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിനയെ ഫൗള്‍ ചെയ്തതിനായിരുന്നു പിഴ. കൂടാതെ 88-ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ പരുക്കേറ്റു പുറത്തായതും ടീമിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
കൊളംബിയയ്‌ക്കെതിരെ ബ്രസീല്‍ പ്രതിരോധത്തിന്റെ വിജയമായിരുന്നുവെന്ന് ഒറ്റനോട്ടത്തില്‍ പറയാം. ആദ്യപകുതിയില്‍ പിന്നോട്ടുനിന്നിരുന്ന കൊളംബിയ രണ്ടാം പകുതിയില്‍ ജീവന്മരണ പോരാട്ടമാണ് പുറത്തെടുത്തത്. ബ്രസീല്‍ ഗോള്‍ മുഖത്തേയ്ക്ക് ഇരമ്പിക്കയറിയ കൊളംബിയന്‍പ്പട തുടര്‍ച്ചയായി ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നു. റോഡ്രിഗസായിരുന്നു കൊളംബിയയുടെ മുന്നേറ്റങ്ങളുടെ കാതല്‍.
അതേസമയം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ലക്ഷ്യം കാണുന്നതില്‍ പരാജയമായിരുന്നു. മിഡ്ഫീല്‍ഡര്‍മാര്‍ നെയ്മറിനു കൃത്യമായി പന്തെത്തിക്കുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും ഗോളാക്കിമാറ്റാന്‍ നെയ്മറിനു കഴിഞ്ഞില്ല. 66-ാം മിനിറ്റില്‍ കൊളംബിയ ഗോള്‍ അടിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 69-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഡേവിഡ് ലൂയിസ് ഗോള്‍ നേടിയത്.

No comments:
Post a Comment