മംഗലാപുരം: രണ്ടുവയസ്സുള്ള മകനുമായി യുവതി വീട്ടിലെ കിണറ്റില്‍ ചാടി മരിച്ചു. പഞ്ചനാടിസ്വദേശി ശ്രുതി(24)യും മകന്‍ പ്രതീകു(2)മാണ് മരിച്ചത്. ഇതിനെത്തുടര്‍ന്ന് ശ്രുതിയുടെ ഭര്‍ത്താവ് രമേശ് ആചാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നേരത്തേ മൈസൂരില്‍ ജ്വല്ലറിയില്‍ സ്വര്‍ണപ്പണി ചെയ്യുകയായിരുന്ന രമേശ് കുറച്ചുകാലമായി പുത്തൂരില്‍ ജ്വല്ലറി നടത്തുകയാണ്. ശ്രുതിയുടെ അച്ഛന്റെ ആവശ്യപ്രകാരം ഇരുവരും പഞ്ചനാടിയിലുള്ള ശ്രുതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വിവാഹജീവിതത്തിലുള്ള അതൃപ്തി ശ്രുതി ചിലരോട് തുറന്നു പറഞ്ഞിരുന്നതായി പോലീസ് പറയുന്നു.
തന്റെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഭര്‍ത്താവ് എടുത്ത് വിറ്റതായും പലരോടും പറഞ്ഞിട്ടുണ്ട്.
ഒരാഴ്ചമുമ്പ് ശ്രുതിക്ക് ശക്തിനഗറിലെ ഒരു പാര്‍ലറില്‍ ജോലി ലഭിച്ചിരുന്നു.കഴിഞ്ഞദിവസം രാവിലെ മുറിയില്‍നിന്ന് പുറത്തിറങ്ങാത്തതുകണ്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് അമ്മയെയും കുഞ്ഞിനെയും കാണാനില്ലെന്ന് മനസ്സിലായത്.
തുടര്‍ന്ന് എല്ലായിടത്തും തിരഞ്ഞു. അവസാനമാണ് കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് രമേശിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കങ്കനാടി റൂറല്‍ പോലീസാണ് കേസന്വേഷിക്കുന്നത്.


No comments:
Post a Comment