Latest News

ഡല്‍ഹി പീഡനക്കേസ്‌; രണ്ട്‌ പ്രതികളുടെ വധശിക്ഷയ്‌ക്ക് സ്‌റ്റേ

ന്യൂഡല്‍ഹി: ഡല്‍ഹി പീഡനക്കേസിലെ രണ്ട്‌ പ്രതികളുടെ കൂടി വധശിക്ഷ സുപ്രീകോടതി സ്‌റ്റേ ചെയ്‌തു. അക്ഷയ്‌ ഠാക്കൂര്‍, വിനയ്‌ ശര്‍മ എന്നിവരുടെ വധശിക്ഷയാണ്‌ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്‌തത്‌.

കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മറ്റ്‌ രണ്ട്‌ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്‌ നേരത്തെ റദ്ദാക്കിയിരുന്നു. മുകേഷ്‌, പവന്‍ ഗുപ്‌ത എന്നിവരുടെ വധശിക്ഷയാണ്‌ നേരത്തെ സ്‌റ്റേ ചെയ്‌തത്‌. ഇതോടെ കേസിലെ നാല്‌ പ്രതികളുടെയും വധശിക്ഷ താല്‍ക്കാലികമായി സ്‌റ്റേ ചെയ്യപ്പെട്ടു.

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ്‌ പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത ഒരാളൊഴികെ ബാക്കി അഞ്ച്‌ പ്രതികള്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. മുഖ്യപ്രതി രാംസിംങ്‌ തീഹാര്‍ ജയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു. മറ്റ്‌ നാല്‌ പ്രതികളാണ്‌ കേസില്‍ വധശിക്ഷ കാത്ത്‌ തീഹാര്‍ ജയിലില്‍ കഴിയുന്നത്‌.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.