Latest News

റംസാന്‍ ഉറങ്ങിത്തീര്‍ക്കാനുള്ളതണോ....?

റംസാന്‍ വന്നെത്തി, വിശ്വാസിയുടെ വസന്തം പെയ്തിറങ്ങി, പ്രാര്‍ത്ഥനാ വചസ്സുകളുമായി പുണ്യദിനരാതങ്ങളെ കാത്തിരുന്നവര്‍ക്ക് സന്തുഷ്ടിയുടെ സുദിനങ്ങള്‍ ഉദിച്ചുയര്‍ന്നിരിക്കുന്നു. പുണ്യങ്ങളുടെ പെരുമഴക്കാലം വര്‍ഷിക്കുകയായ്.

നരകത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു., സാത്താന്‍മാര്‍ കെട്ടിയിടപ്പെടിരിക്കുന്നു, കടുത്ത ഉഷ്ണത്തിലും ദൈര്‍ഘ്യമേറിയ പകലുകളിള്‍ ആത്മീയ ആനന്ദത്താല്‍ വിശ്വാസികള്‍ നിറക്കുകയാണ്. സ്വര്‍ഗ്ഗവാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കന്നു. 

ഇനിയും നാം അലസരാവരുത്. രാപകലുകളെ നന്മകളാല്‍ ദീപ്തമാക്കണം. അലസതയും ഉറക്കം ഒഴിവാക്കി ദേഹത്തെയും ദേഹിയെയും പരിശുദ്ധമാക്കണം, നോമ്പ് ഇവ രണ്ടിനെയും സംസ്‌കരിക്കാനുള്ളതാവണം, വെടിപറച്ചിലുകളുടെയും പോക്കരിത്തരതതിന്റെയും ദിനങ്ങളാവരുത്, പരമാവധി വ്രത ശുദ്ധിനേടിയെടുക്കാന്‍ ശ്രമിക്കണം, പരിശുദ്ധ മാസം വന്നിട്ട്, പാപക്കറകളില്‍ നിന്ന് മുക്തമാവാതെ നരക മോചനം സാധ്യമാവാതെ കഴിഞ്ഞുകൂടിയാലുള്ള ഭവിഷ്യത്ത് മറക്കരുത്, പ്രവാചകരുടെ മൂന്ന് ആമീനിലൊന്ന് അത്തരക്കാരുടെ നാശത്തിനാണെന്നത് വിസ്മരിക്കരുത്.

നാം സമ്പൂര്‍ണ്ണ നോമ്പിനുടമകളാവണം, വെറും ആമാശയ വ്രതമല്ല റമളാന്‍ സന്ദേശം, മറിച്ച് ശരീരത്തിന്റെ ഓരോ അവയവങ്ങളെയും നാം തിന്മകളില്‍ നിന്ന് അകറ്റി നിര്‍ത്തണം, ഓരോ സുന്നത്തിനും ഫര്‍ളിന്റെയും ഫര്‍ളിന് 70 മുതല്‍ 700 വരെയും പ്രതിഫലം ലഭിക്കുമ്പോള്‍ കൊയ്‌തെടുക്കാന്‍ നാം സുസജ്ജരാവണം

ഏതാനും ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയ്, അടുത്ത റംസാന്‍ ആര്‍ക്കൊക്കെ ലഭിക്കുമെന്നറിയില്ല, പ്രിയ സുഹൃത്തെ, ഇത് അവസാനത്തേതാവാം, അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴിച്ച് മുഴുവന്‍ സമയങ്ങളിലും ആരാധനയില്‍ മുഴുകുക, പടച്ചവന്റെ അനുഗ്രഹം തേടിയെത്തും, റംസാന്‍ അനുകൂല സാക്ഷിയാവും, ഖുര്‍ആന്‍ നിന്റെ കൈപിടിക്കും, ഊര്‍ജ്ജസ്വലമാവട്ടെ- നമ്മുടെ ദിനരാത്രങ്ങള്‍ 

ദേഹത്തെയും ദേഹിയെയും മാലിന്യ മുക്തമാക്കുന്നതിന് പുറമെ ആരോഗ്യകരമായും ഏറെ ഗുണകരമാണ്. നോമ്പ്, പതിനാല് മണിക്കുറിലധികം പച്ചവെളളം പോലും കഴിക്കാതെ ഉപവസിക്കുമ്പോള്‍ കൂടലിന്റെ പെരിടോണിയം പൊട്ടി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒരു എന്‍സൈം കൂടലില്‍ ഊര്‍ന്നിറങ്ങും, ശരീരത്തിനും മനസ്സിനും പത്തിരട്ടി ആരോഗ്യമാണ് ഇതിലൂടെ ലഭിക്കുന്നത്. ശരീരത്തിന് സ്വയം പ്രതിരോധ ശേഷി കൈവരുന്നത് മൂലം തളര്‍വാതം പോലുള്ള രോഗം പിടിപെടില്ല

അകാരണമായി ഒരാളും ഒരു നോമ്പുപോലും ഒഴിവാക്കരുത്. അതിന് ജിവിതം മുഴുവന്‍ നോമ്പ് നോറ്റാലും പകരമാകില്ലെന് ഹദീസ് നമ്മെ പഠിപ്പിക്കുന്നു. അന്നപാനീയങ്ങളില്‍ നിന്ന് മുക്തരായി നില്‍കുമ്പോള്‍ നമ്മുടെ ദേഹം വൃതശുദ്ധിയുള്ളതാക്കി മാറ്റണം, അന്യനെപറ്റി ഇഷ്ടമില്ലാത്തത് പറയുക (ഏഷണി, പരദൂഷണം) കളവ്പറയുക അനാവശ്യ സംസാരങ്ങളിലും പ്രവര്‍ത്തിയുലും മുഴുകുക തുടങ്ങിയവ കൊണ്ടല്ലാം ദേഹീ മലീമസമാക്കും അതിനാല്‍ നാവിനെ സൂഷിക്കാനുള്ള പരിശീലനക്കാലയമളവുകൂടിയാണ് റംസാന്‍.

നോമ്പുക്കാരന് അല്ലാഹു ധാരളമായി ഓഫറുകള്‍ നല്‍കുന്നു. നോമ്പുകാരന്റെ വായയുടെ ഗന്ധം പരലോകത്ത് കസ്തൂരിയെ വെല്ലുന്ന സുഗന്ധമായിമാറും. രാപകല്‍ ഭേദമാന്യേ നോമ്പുകാരന് വേണ്ടി മലക്കുകള്‍ പ്രാര്‍ത്ഥനാ നടത്തുന്നു. യഥാര്‍ത്ഥ നോമ്പകാരന് നരഗമോചനം സുനിശ്ചിതം.
ഇത്രയേറെ പുണ്യങ്ങള്‍ നിറഞ്ഞ് നിന്നിട്ടും പലരും ഉറങ്ങി സമയം തീര്‍ക്കുന്നത് കാണാറുണ്ട്. അശ്രദ്ധ നമ്മെ നാശത്തിലേക്ക് നയിക്കും, 

നോമ്പുകാരന്റെ ഉറക്കിനും പ്രതിഫലമുണ്ടെന്നുകരുതി മുഴുസമയവും ഉറങ്ങിത്തീര്‍ക്കണമെന്നര്‍ത്ഥമില്ല. ആവശ്യയത്തിന് ഉറങ്ങി ബാക്കി മുഴുസമയങ്ങളും കര്‍മ്മമണ്ഡലത്തില്‍ ഊര്‍ജ്ജ്വസ്വലനാവണം. നോമ്പ് കാലത്ത് തന്റെ സഹോദരന്റെ പ്രയാസം നീക്കിയാല്‍ , സാധുക്കളുടെ കണ്ണീരൊപ്പിയാല്‍, റലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായാല്‍, ഇഫ്താറുകള്‍ സജീവമാക്കിയാല്‍ റബ്ബ് നല്‍കുന്ന പ്രതിഫലത്തിന് കണക്കില്ല എല്ലാത്തിലും ഉപരിയായി വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ നാം ബദ്ധശ്രദ്ധരാവണം. 

റംസാന്‍ ഖുര്‍ആനിന്റെ വാര്‍ഷികമാണ്. അവതീര്‍ണ്ണ മാസമാണത്. ആഖിറത്തില്‍ നമ്മുടെ രക്ഷകനാവണം ഖുര്‍ആന്‍, ഖൂര്‍ആന്‍ പാരായണം അറിയാത്തവന്‍ വെറുതെ ഖുര്‍ആന്‍ മുഴുവനായും നോക്കിത്തീര്‍ക്കാനെങ്കിലും മനസ്സുകാണിക്കണം.

ഇഫ്താറുകള്‍ പൊങ്ങച്ചത്തിന്റെ വേദികളാവരുത്, ദക്ഷണം എത്രയും നല്‍കുന്നത് ശ്ലാഘനീമാണ്. അതേ സമയം ധാരാളം ഭക്ഷണം വെയ്സ്റ്റാക്കിത്തള്ളുന്ന രീതിയിലുള്ള ഇഫ്താര്‍ മാമാങ്കങ്ങള്‍ ഒരിക്കലും പൊറുക്കവയ്യ. മതസൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കാനുള്ള മാസം കൂടിയാണ് റംസാന്‍, 
മദ്രസകളും ദര്‍സുകളുമെല്ലാം അടച്ചെന്ന് കരുതി മതപഠനത്തിന് അവധി നല്‍കേണ്ട മാസമല്ല റംസാന്‍, മറിച്ച് അറിവ് തേടുന്നതില്‍ കൂടുല്‍ ശ്രദ്ധാലുകളാവണം, അറിവ് വശ്വാസിയുടെ കളഞ്ഞു കിട്ടിയ മുത്താണെന്ന് പ്രവാചകധ്യാപനം വിസ്മരിക്കരുത്.

റമളാനിന്റെ രാത്രികള്‍ തറാവീഹിനാല്‍ ധന്യമാക്കണം. ഫുട്‌ബോളിന്റെ ലഹരിയില്‍ മുഴുകി സമയം കൊല്ലുമ്പോള്‍ നമ്മുടെ ജീവിതത്തിലെ വലിയ സൗഭാഗ്യ നാളുകളാണ് കൊഴിഞ്ഞ് പോവുന്നത്. എല്ലാ വര്‍ക്കും എന്റെയും പ്രസ്ഥാനത്തിന്റെയും റംസാന്‍ ആശംസകള്‍ നേരുന്നു....
ഇഖ്ബാല്‍ പൊയ്യത്തബയല്‍
(എസ്എസ്എഫ് മഞ്ചേശ്വരം ഡിവിഷന്‍ ഗൈഡന്‍സ് സെക്രട്ടറി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.