ബാംഗ്ലൂര്‍: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ഫോണ്‍ വഴി ഭീഷണിയെത്തി. വെടിവച്ചുകൊല്ലേണ്ടയാളാണ് മഅദനിയെന്നാണ് ഫോണ്‍ സന്ദേശം. കന്നഡ കലര്‍ന്ന മലയാളത്തിലായിരുന്നു ഭീഷണി. ഫോണ്‍ വിളിച്ചത് കര്‍ണാടകയില്‍ നിന്നാണ്.പോലീസ് അന്വേഷണം തുടങ്ങി . ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയിലാണ് മഅദനി ചികിത്സ തേടിയിരിക്കുന്നത്.
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിഞ്ഞ മഅദനി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യാപേക്ഷയെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment