കാഞ്ഞങ്ങാട്: 'ഖുര്‍ആന്‍ വിളിക്കുന്നു' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടന്നുവരുന്ന റമളാന്‍ ക്യാമ്പയിനോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന രണ്ടാംഘട്ട റമളാന്‍ പ്രഭാഷണത്തിന് കാഞ്ഞങ്ങാട് പ്രൗഢ ഗംഭീര തുടക്കം. നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രത്യേകം സജ്ജീകരിച്ച താജുല്‍ ഉലമ നഗരിയിലാണ് റമളാന്‍ പ്രഭാഷണത്തിന് വേദിയൊരുങ്ങിയത്. അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ത് മഖാം സിയാറത്തോടു കൂടിയാണ് റമളാന്‍ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. സിയാറത്തിന് ഹംസ മുസ്ലിയാര് പടന്നക്കാട് നേതൃത്വം നല്കി.
പ്രഭാഷണ പരമ്പര എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകന്‍ ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാരയാണ് മൂന്ന് ദിനം പ്രഭാഷണം നടത്തുന്നത്.
ചിത്താരി അബ്ദുല്ല ഹാജി, അശ്റഫ് അശ്രഫി ആറങ്ങാടി, സിദ്ദീഖ് പൂത്തപ്പലം, കുഞ്ഞഹമദ് ഹാജി പൂച്ചക്കാട്, അശ്റഫ് കരിപ്പൊടി, മടിക്കൈ അബ്ദുല്ല ഹാജി, ഹമീദ് മദനി ബല്ലാകടപ്പുറം, സി.എ.അബ്ദുല്‍ഹമീദ് മൗലവി, നസീര്‍ തെക്കേക്കര, പി.പി.എ.സത്താര്‍ പഴയകടപ്പുറം, സിദ്ധീഖ് പടന്നക്കാട് , കെ.കെ.യൂസുഫ് അതിഞ്ഞാല്‍, എം.റഫീഖ്, കെ.പി.സുബൈര്‍, അബ്ദുറഹ്മാന് ഹാജി കൂളിയങ്കാല്‍, ഇസ്ഹാഖ് കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ ദിവസങ്ങളില്‍ അവാര്‍ഡ് ദാനം, അനുമോദന സംഗമം, പ്രകാശനം, തുടങ്ങിയവ നടക്കും. ജില്ലാ എസ്.വൈ.എസ് ദഅ്വാ സെല്‍ പുറത്തിറക്കുന്ന മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടിയുടെ ''മന്ഖൂസ് മൗലിദ് വിമര്‍ശനങ്ങളും വസ്തുതകളും'' പ്രകാശനം പ്രഭാഷണ വേദിയില്‍ നടക്കും. 21ന് ചൊവ്വാഴ്ച സയ്യിദ് അബ്ദുറഹ്മാന് അല്‍ ബുഖാരി ബായാര്‍ നേതൃത്വം നല്കുന്ന ദുആ മജ്ലിസോടെ പ്രഭാഷണ പരമ്പരയ്ക്ക് സമാപ്തി കുറിക്കും.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment