കൊച്ചി: കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് പി. കരുണാകരന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ടി. സിദ്ദിഖ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കൈയ്യൂക്കിന്റെ ബലത്തില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കള്ളവോട്ട് നടന്ന ബൂത്തുകളുടെ പട്ടികയുള്‍പ്പെടെ തിരഞ്ഞെടുപ്പു ദിവസം തന്നെ വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. 6921 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് പി. കരുണാകരന് ലഭിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.
തന്റെ ബൂത്ത് ഏജന്റുമാര്‍ ഉന്നയിച്ച എതിര്‍പ്പ് അവഗണിച്ചായിരുന്നു തിരിച്ചറിയല്‍ രേഖകള്‍ വിലയിരുത്താതെ പലരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചതെന്നാണ് ആക്ഷേപം.
No comments:
Post a Comment