ഷാര്‍ജ: യു.എ.ഇയില്‍ നിന്നും മലയാളികള്‍ ലക്ഷക്കണക്കിന് ദിര്‍ഹവുമായി മുങ്ങിയതായി പരാതിപ്പെട്ട് സ്ത്രീകളടക്കം നിരവധി പേര്‍ രംഗത്ത്. ഷാര്‍ജയിലെ അല്‍ തവൂന്‍ മാളിനടുത്ത് അല്‍ മന്‍സൂരി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന സ്പാര്‍ക്ക് ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ഉടമകളാണ് മുങ്ങിയതായി ഷാര്‍ജ പോലിസിലും ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
വിവിധ പര്‍ച്ചേസ് ഓര്‍ഡറിലൂടെ വണ്ടിച്ചെക്ക് നല്‍കി കമ്പനി ഉടമകള്‍ തങ്ങളെ കബളിപ്പിച്ച് മുങ്ങുകയായിരുന്നുവെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്. അഞ്ച് കമ്പനികള്‍ ഉള്‍പ്പെടുന്ന സ്പാര്‍ക്ക് ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ. വര്‍ക്കല സ്വദേശി നജ്മുദ്ദീനാണന്നും പരാതിക്കാര്‍ പറഞ്ഞു. സ്പാര്‍ക്ക് ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹണിവെല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പേരിലാണ് ചെക്കുകളെല്ലാം നല്‍കിയിരിക്കുന്നത്.

കമ്പനിയിലെ ജീവനക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി കുഞ്ഞുമോന്‍ എന്ന ഫിലിപ്പോസ് ഫ്രാന്‍സിസ് ആണ് ചെക്കുകളില്‍ ഒപ്പിട്ടിരിക്കുന്നതെന്നതിനാല്‍ ഷാര്‍ജ പോലിസിന് ഇയാളെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.
ബില്‍ഡിങ് മെറ്റീരിയല്‍, ഗ്യാസ്, പ്ലൈവുഡ്, ഡീസല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വന്‍ തുക ഓര്‍ഡര്‍ നല്‍കിയായിരുന്നു തട്ടിപ്പ്. ചിലര്‍ക്കെല്ലാം ആദ്യ ചെക്കുകളില്‍ പണം കൈമാറാനായത് വിശ്വാസ്യത വര്‍ധിപ്പിച്ചു. എന്നാല്‍, വന്‍ ഓര്‍ഡറുകളിലൂടെ വെയര്‍ഹൗസിലെത്തിയ ഉല്‍പ്പന്നങ്ങള്‍ മറിച്ചു വിറ്റ് കമ്പനി ഉടമകള്‍ മുങ്ങുകയായിരുന്നു.
കമ്പനി ഉടമകള്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ അന്വേഷണം നാട്ടിലേക്കും വ്യാപിപ്പിക്കണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. ഒരു ചാനലിന്റെ ഡയറക്ടര്‍ കൂടിയാണ് നജ്മുദ്ദീന്‍ എന്നു പറയപ്പെടുന്നു.
Keywords: gulf, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment