ചെറുപുഴ: വീട്ടില്‍ വളര്‍ത്തുന്ന ഏഴു നായ്ക്കളുടെയും കണ്ണുവെട്ടിച്ച് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ചെറുപുഴ മഞ്ഞക്കാട് പന്ന്യാനിക്കല്‍ വീട്ടില്‍ ബ്രിജിത്തയുടെ വീട്ടില്‍ നിന്നും 50 പവനും അറുപതിനായിരത്തോളം രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. 40 വര്‍ഷം ജര്‍മനിയില്‍ കഴിഞ്ഞ ബ്രിജിത്തയുടെ മകന്‍ ബാംഗ്ലൂരിലാണ്. സന്ധ്യയോടെ വേലക്കാരി പോയിക്കഴിഞ്ഞാല്‍ ഇവര്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. ഒറ്റയ്ക്കാതുകൊണ്ടുതന്നെ ഏഴു പട്ടികളെ ഇവര്‍ വീട്ടില്‍ വളര്‍ത്തുന്നുണ്ട്.
നായ്ക്കളെ ഒഴിവാക്കാനായി മോഷ്ടാക്കള്‍ വീടിന്റെ പിന്‍ഭാഗംവഴി ഒന്നാം നിലയിലേക്കാണ് ആദ്യം കയറിയത്. പട്ടികളുടെ കുരകേട്ട് ബാല്‍ക്കണിയിലേക്ക് ചെന്ന ബ്രിജിത്തയെ മുഖം മൂടി ധരിച്ച മോഷ്ടാക്കള്‍ മര്‍ദ്ദിച്ച് അവശയാക്കിയശേഷം ആഭരണങ്ങള്‍ കവരുകയായിരുന്നു. ആദ്യം ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നു. ഷെല്‍ഫിലുള്ള ആഭരണങ്ങള്‍ തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതാടെ മുഴുവന്‍ ആഭരണങ്ങളും കവരുകയായിരുന്നു.
സ്വര്‍ണവും പണവും കൈക്കലാക്കിശേഷം ഇവരെ കെട്ടിയിട്ട് മോഷ്ടാക്കള്‍ കടന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ബ്രിജിത്തതന്നെയാണ് കയ്യിലെ കെട്ടഴിച്ച് അയല്‍ക്കാരെ വിവരം അറിയിച്ചതും പോലീസില്‍ പരാതി നല്‍കിയതും. ആലക്കോട് സിഐ പി.കെ സുധകരന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിതന്നെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. കഴിഞ്ഞ ദിവസമാണ് ഇവര്‍ ലോക്കറിലുണ്ടായ ആഭരണങ്ങള്‍ വീട്ടിലെത്തിച്ചത്.
Keywords: Robbery, Police, case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment