ഉദുമ: കര്‍ക്കടകവാവുദിനത്തിലെ പിതൃതര്‍പ്പണത്തിനായി തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം ഒരുങ്ങി. ഉത്തരമലബാറില്‍ പിതൃതര്‍പ്പണത്തിനായി ആയിരങ്ങളാണ് ദക്ഷിണകാശിയെന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രത്തിലെത്തുന്നത്. 26-ന് നടക്കുന്ന ബലിതര്‍പ്പണത്തിന് ആറായിരത്തോളം പേരുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
നാല്പതിനായിരത്തോളം പേര്‍ ദര്‍ശനത്തിനെത്തും. ഇരുപതോളം പുരോഹിതന്മാര്‍ ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കും. രാവിലെ ആറുമണിയോടെയാണ് തര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങുക. തര്‍പ്പണച്ചടങ്ങുകള്‍ കഴിഞ്ഞ് രണ്ടരയോടെ ക്ഷേത്രത്തില്‍ ശീവേലിയും മധ്യാഹ്നപൂജയും നടക്കും. ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും ലഘുഭക്ഷണവും നല്‍കും.
സമുദ്രസ്‌നാനഘട്ടത്തിലും ബലിത്തറയിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വനിതാ പോലീസുള്‍പ്പെടെയുള്ള പോലീസ് സേന രംഗത്തുണ്ടാകും. കെ.എസ്.ആര്‍.ടി.സി. അധികസര്‍വീസുകള്‍ നടത്തുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്ര ആഘോഷക്കമ്മിറ്റിയുടെയും സത്യസായി സേവാസമിതിയുടെയും നേതൃത്വത്തില്‍ േവാളന്റിയര്‍സേന സേവനപ്രവര്‍ത്തനത്തിനുണ്ടാകും. ആവശ്യമായ പ്രത്യേക വഴിപാട് കൗണ്ടറും പ്രസാദ കൗണ്ടറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വി.ബാലകൃഷ്ണന്‍ നായര്‍, എക്‌സി. ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി, ട്രസ്റ്റി മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment