കാസര്‍കോട്: കര്‍ക്കിടകം പിറന്നതോടെ ആടിത്തെയ്യങ്ങള്‍ വരവായി. വറുതിയുടെയും വ്യാധിയുടെയും മാസമായാണ് കര്‍ക്കിടകം അറിയപ്പെടുന്നത്. ഐശ്വര്യ ദേവതയെ കുടിയിരുത്താനാണ് കര്‍ക്കിടക തെയ്യങ്ങള്‍ എത്തുന്നതെന്നാണ് വിശ്വാസം. 5 മുതല്‍ 12 വയസ് വരെയുള്ള കുട്ടികളാണ് സാധാരണയായി ആടിത്തെയ്യങ്ങള്‍ കെട്ടുന്നത്. ഈമാസം 15നകം പാടിത്തീര്‍ക്കണം.
ഏഴാം നാള്‍, പതിനാറാം നാള്‍, ഇരുപത്തെട്ടാം നാള്‍ എന്നിങ്ങനെയാണ് കര്‍ക്കിടക മാസത്തിലെ വിശേഷ നാളുകള്‍. കര്‍ക്കിടകം 15നു മുമ്പ് വീടുകളിലെത്തി പാടിത്തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിശേഷ നാളുകളില്‍ പാടിത്തീര്‍ക്കും. രാമായണ കഥയുമായി ബന്ധപ്പെട്ടാണ് വിശേഷനാളുകള്‍ ഉണ്ടായത്. അസുരനിഗ്രഹത്തിനായി പിറന്ന ശ്രീരാമന്റെ ജീവിതക്രമവുമായി ബന്ധപ്പെട്ടാണ് നാളുകളുടെ പ്രധാന്യം. പ്ലാശ് അഥവാ ചമത കൊണ്ടുണ്ടാക്കുന്ന വടിയാണ് ആടിവേഷമാ യി കൈയിലേന്തുന്നത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment