മംഗലാപുരം: ഓണ്‍ലൈന്‍ വില്പനസംവിധാനംവഴി മൊബൈല്‍ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് പാര്‍സലില്‍ കിട്ടിയത് കല്ല്. സംഗതി വിവാദമായപ്പോള്‍ പാര്‍സല്‍കമ്പനി നഷ്ടപരിഹാരം കൊടുത്ത് തടികാത്തു.
പുത്തൂര്‍ ബന്നൂര്‍ സ്വദേശി പ്രശാന്തിനാണ് മൊബൈലിനുപകരം കല്ല് കിട്ടിയത്. 11,799 രൂപയുടെ മൊബൈലായിരുന്നു ഓര്‍ഡര്‍ ചെയ്തത്.
ഓണ്‍ലൈന്‍ കമ്പനിക്കും പാര്‍സല്‍ കമ്പനിക്കും പരാതി നല്‍കിയെങ്കിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തി ഒഴിയാന്‍ ശ്രമിച്ചു. തുടര്‍ന്ന് വക്കീലിന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്തു. അതോടെ പാര്‍സല്‍കമ്പനി നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കി പണം കൊടുത്ത് കേസ് പിന്‍വലിപ്പിക്കുകയും ചെയ്തു. ഈ കഥയിലെ വില്ലന്‍ ആരാണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല.
Keywords: Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment