2014 ജൂണ്‍ 12 മുതല്‍ ജൂലായ് 13 വരെ നടന്ന ലോകകപ്പ് ഫൈനല്‍ മത്സരങ്ങളെപ്പറ്റി നടന്ന ചര്‍ച്ചകളില്‍ ഫെയ്‌സ്ബുക്കില്‍ 35 കോടി ആളുകള്‍ പങ്കുചേര്‍ന്നു. ആ 32 ദിവസത്തിനിടെ ഇത്രയുംപേരുടേതായി ഫെയ്‌സ്ബുക്കില്‍ ഉണ്ടായത് 300 കോടി പ്രതികരണങ്ങള്‍ . പോസ്റ്റുകളായും, കമന്റുകളായും, ലൈക്കുകളായും നടത്തിയ ഇടപെടലാണിത്.
ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തില്‍ ഇത്രയേറെ പ്രതികരണമുണ്ടാക്കിയ മറ്റൊരും സംഭവം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 2014 ലെ കേന്ദ്രബജറ്റുണ്ടാക്കിയതിലും വലിയ പ്രതികരണമാണ് ലോകകപ്പുണ്ടാക്കിയത്.
ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ 67.2 കോടി ട്വിറ്റുകള്‍ പ്രത്യക്ഷപ്പെട്ടു . ജൂലായ് 13 ന് നടന്ന ജര്‍മനി-അര്‍ജന്റീന ഫൈനലിലെക്കാളും കൂടുതല്‍ ട്വീറ്റുകള്‍ പോസ്റ്റുചെയ്യപ്പെട്ടത്, ജൂലായ് എട്ടിന്റെ ജര്‍മനി-ബ്രസീല്‍ സെമിഫൈനലിലാണ് എന്നതാണ് കൗതുകകരമായ വസ്തുത.
അതേസമയം, ജര്‍മനി-അര്‍ജന്റീന ഫൈനലായിരുന്നു ഏറ്റവുമധികം ഫെയ്‌സ്ബുക്ക് പ്രതികരണമുണ്ടാക്കിയ കളി. പോസ്റ്റുകളും കമന്റുകളും ലൈക്കുകളുമായി ഫെയ്‌സ്ബുക്കില്‍ ആ കളിക്കുണ്ടാക്കിയ പ്രതികരണങ്ങളുടെ എണ്ണം 28 കോടിയാണ്.
Keywords: World Cup, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment