Latest News

സ്മാര്‍ട് ഫോണിന്റെ ബാറ്ററിചാര്‍ജ്‌ ഒരു ദിവസം കഴിഞ്ഞാലും കുറയില്ല..!!

ഫോണിന്റെ ബാറ്ററി ചാര്‍ജ്‌ പ്രതീക്ഷിക്കുന്നത്ര നില്‍ക്കുന്നില്ല. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ സ്ഥിരം പരാതിയാണ്. ബാറ്ററി ലൈഫ് കൂട്ടാന്‍ ആപ്ളിക്കേഷനുകള്‍ ചിലത് ക്ളോസ് ചെയ്യുക, ജിപിഎസ് ഓഫാക്കുക തുടങ്ങിയ ചെറിയ തന്ത്രങ്ങളുണ്ട്. എന്നാല്‍ ഇങ്ക് കേസ് പ്ളസിനെ ബന്ധപ്പെട്ടാല്‍ മറ്റൊരു തന്ത്രവുംകൂടി അറിയാന്‍ കഴിയും.

സിംഗപ്പൂര്‍ കമ്പനി പുറത്തിറക്കിയ ലോ പവര്‍ ഇലക്ട്രോണിക് ഇങ്ക് ഡിസ്പ്ളേയുള്ള സ്ക്രീനാണ് ഇന്‍കേസ് പ്ളസ്. 3.5 ഇഞ്ച് ഡിസ്‌പ്ലേയും 19 മണിക്കൂര്‍ തുടര്‍‌ച്ചയായി സ്ക്രീന്‍ സമയവും ബ്ളൂടൂത്ത് സംവിധാനവുമുള്ള ഉപകരണമാണ് ഇന്‍കേസ് പ്ളസ് സ്മാര്‍ട് ഫോണ്‍ ബാറ്ററിയുടെ കൂട്ടുകാരനാണ് .
ഇത് നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ കേസായി ഉപയോഗിക്കാം ഒപ്പം മൊബൈല്‍ സ്ക്രീന്‍ ഓണാക്കാതെ തന്നെ മെസേജുകള്‍ കാണാനും ഇ ബുക്ക് റീഡറായും മറ്റ് സോഷ്യല്‍ നെറ്റവര്‍ക്കുകളുടെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കാനും ഇന്‍കമിംഗ് കോളുകള്‍ അറിയാനും കഴിയും.

സ്മാര്‍‌ട്ഫോണ്‍ ആപ്ളിക്കേഷന്‍ തുറക്കാതെ മ്യൂസിക് കണ്‍ട്രോള്‍ ചെയ്യാനാകും. InkCase i5 എൈഫോണിന്റെ പ്രൊട്ടക്ടീവ് കേസാണ്. InkCase N2 സാംസങ്ങ് ഗാലക്സി നോട്ട് 2വിനു വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതാണ്.7758 രൂപയാണ് InkCase i5ന്റെയും InkCase N2യും വില. 

Keywords: Tech News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.