തളിപ്പറമ്പ് : നിയന്ത്രണം വിട്ട ലോറി സമീപത്തെ മരത്തിലിടിച്ച് നിന്നപ്പോള്‍ മരത്തിനും ലോറിക്കുമിടയില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് ഒരു മണിക്കൂര്‍. കണ്ണൂര്‍-തളിപ്പറമ്പ് ദേശീയ പാതയില്‍ കുറ്റിക്കോല്‍ പഴല ടോള്‍ ബൂത്തിനടുത്ത് പള്ളിക്കു സമീപമായിരുന്നു അപകടം.
മംഗലാപുരത്തു നിന്നും കണ്ണൂരിലേക്ക് സവാളയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മരണവേദനയില്‍ പുളഞ്ഞ ഡ്രൈവര്‍ ഗുജറാത്ത് സ്വദേശി സുഹൈബി(25) നെ ഒരുവിധം ഒടുവില്‍ രക്ഷപ്പെടുത്തി. സുഹൈബിന്റെ ഒരു കൈയും ഇരുകാലുകളും മരത്തിനടിയിലായിരുന്നു.
മരം മുറിച്ചു മാറ്റിയാല്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ അപകടമുണ്ടാകുമെന്നതിനാല്‍ ഒരു മണിക്കൂര്‍ ഖലാസികളും അഗ്നിശമനസേനയും നാട്ടുകാരും ഏറെ പണിപ്പെട്ട് ക്രെയിനും മറ്റും ഉപയോഗിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
എതിരെ പാഞ്ഞുവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയില്‍ മുമ്പില്‍ പെട്ട വഴിയാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ലോറി മരത്തിലിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മരത്തിന്റെ വലിയ ശിഖരം ലോറിയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തുകൊണ്ട് വണ്ടിക്കുള്ളിലേക്കു തുളഞ്ഞു കയറി. ഈ മരക്കൊമ്പിനും വണ്ടിക്കുമിടയിലാണു ഡ്രൈവര്‍ കുടുങ്ങിയത്. ഗുരുതരമായ പരുക്കേറ്റ ഡ്രൈവറെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment