Latest News

പോലിസ് മോഹം ബാക്കിയാക്കി നസീഹ് യാത്രയായി

തൃക്കരിപ്പൂര്‍ : പഠിക്കുന്ന സമയത്ത് തന്നെ സര്‍ക്കാര്‍ ഉദ്യോഗത്തിനായി കഠിന പരിശ്രമം നടത്തിയിരുന്നു വെള്ളിയാഴ്ച നടക്കാവ് കുളത്തില്‍ മുങ്ങി മരിച്ച നസീഹ്. ബിരുദ പഠനത്തിനിടെ തന്നെ സിവില്‍ പോലിസ് ഓഫീസര്‍ പരീക്ഷ എഴുതി വിജയിച്ച യുവാവ് അടുത്തിടെ നടന്ന കായികക്ഷമതാ പരീക്ഷയും വിജയിച്ചിരുന്നു.

നിയമന ഉത്തരവ് കാത്തിരിക്കെയാണ് മരണം തട്ടിയെടുത്തത്. ശാന്ത സ്വഭാവക്കാരനായ നബീഹ് മണിയനോടി എജുക്കേഷനല്‍ കള്‍ചറല്‍ സൊസൈറ്റി (മെക്‌സ്) പ്രവര്‍ത്തകനാണ്. ട്രൂ ബോയ്‌സ് മണിയനോടിയുടെ ഫുട്ബാള്‍ താരമായിരുന്നു. നസീഹിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി
അടുത്തിടെയാണ് പടന്ന പഞ്ചായത്ത് കപ്പുകുളം നവീകരിച്ച് നീന്തല്‍ പരിശീലനത്തിനും മറ്റുമായി ഒരുക്കിയെടുത്തത്. 20 അടിയോളം ആഴമുണ്ട്. കുളം ഏതാണ്ട് രണ്ടേക്കര്‍ വിസ്തൃതിയുള്ളതാണ്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കുളവും സമീപത്തെ പാടങ്ങളും നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു.

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.