ദുബൈ: ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന് ഫ്രാന്‍സില്‍ നടക്കുന്ന ലോക അശ്വാഭ്യാസ മത്സരത്തില്‍ സ്വര്‍ണമെഡല്‍.
ഫ്രാന്‍സിലെ നോര്‍മാന്‍റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 160 കി.മീറ്റര്‍ വ്യക്തിഗത എന്‍ഡുറന്‍സ് മത്സരത്തിലാണ് ദുബൈ രാജകുമാരന്‍ ഒന്നാമതത്തെിയത്. 2013ലെ യൂറോപ്യന്‍ ചാമ്പ്യനായ യമാമയുടെ കടിഞ്ഞാണേന്തിയ ശൈഖ് ഹംദാന്‍ എട്ടു മണിക്കൂര്‍ എട്ടു മിനിറ്റ് 28 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. 11 മിനിറ്റ് വ്യത്യാസത്തില്‍ ഡച്ച് കുതിരയോട്ടക്കാരന്‍ മാറിക് വിസ്സര്‍ രണ്ടാമനായി. ചാമ്പ്യന്‍ഷിപ്പില്‍ യു.എ.ഇ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്.
2002ല്‍ സ്പെയിനില്‍ നടന്ന ലോക അശ്വഭ്യാസ ഗെയിംസില്‍ ശൈഖ് ഹംദാന്‍െറ സഹോദരന്‍ കൂടിയായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും സ്വര്‍ണം നേടിയിരുന്നു.
ലോക ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ അറബ് വംശജനും എന്ന റെക്കോഡും അന്ന് ശൈഖ് അഹമ്മദ് സ്വന്തമാക്കി.
48 രാജ്യങ്ങളില്‍ നിന്നുള്ള 170 കുതിരയോട്ടക്കാരാണ് ഇത്തവണ ഗെയിംസില്‍ പങ്കെടുക്കുന്നത്.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment