വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്ക് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്നതിനിടെ ഹെലിക്കോപ്റ്ററില്‍ പുഷ്പ വൃഷ്ടി നടത്തുമ്പോള്‍ പന്തല്‍ തകര്‍ന്ന് വീണ സംഭവത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഹെലികോപ്റ്ററിന്റെ പൈലറ്റ് ബാംഗ്ലൂരിലെ രാകേഷ് സിങ്ങിനെതിരെയാണ് (46) വെള്ളരിക്കുണ്ട് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്. 2014 ഫെബ്രുവരി 21 നാണ് കേസിനാസ്പദമായസംഭവം.
വെള്ളരിക്കുണ്ട് താലൂക്ക് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാനെത്തിയപ്പോള്‍ ഹെലികോപ്റ്റര്‍ വഴി പുഷ്പ വൃഷ്ടി നടത്തിയിരുന്നു. ഹെലികോപ്റ്റര്‍ താഴ്ന്ന് പറത്തിയത് മൂലം ശക്തമായി കാറ്റടിച്ചതിനാല്‍ പന്തല്‍ തകര്‍ന്ന് വീഴുകയും ഇതേ തുടര്‍ന്ന് ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
സംഭവത്തില്‍ പൈലറ്റ് രാകേഷ് സിങ്ങിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പൈലറ്റിന്റെ അനാസ്ഥയാണ് പന്തല്‍ തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയായതിനാല്‍ സംഭവം ഏറെ വിവാദമായിരുന്നു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment