Latest News

വരുന്നൂ....വീണ്ടും ലൗജിഹാദ്‌

ലഖ്‌നോ: കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ലൗ ജിഹാദ് ഉത്തര്‍പ്രദേശിലും നടക്കുന്നതായി ബിജെപി ആരോപണം. ‘ലൗ ജിഹാദിന്റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ലൗജിഹാദ് മുഖ്യ അജണ്ടയാക്കി ഉത്തര്‍പ്രദേശിലെ പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ഘടകം അറിയിച്ചു.

ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ മഥുരയില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നേരത്തെ, ആര്‍.എസ്.എസ് ഇതേ അജണ്ടയുമായി മുന്നോട്ടുവന്നിരുന്നു. ഇതോടെ, ആര്‍.എസ്.എസുമായി ചേര്‍ന്ന് തീവ്രഹിന്ദുത്വ കാര്‍ഡ് ഒരിക്കല്‍ കൂടി യു.പി.യില്‍ ബി.ജെ.പി നടപ്പാക്കുമെന്ന് ഉറപ്പായി.

ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇത്തരത്തില്‍ ഹിന്ദു സമുദായത്തില്‍ നിന്ന് മുസ്ലിം സമുദായത്തിലേക്ക് പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നത് നിരവധി സാമുദായിക പ്രശ്‌നങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നുവെന്നും ബി.ജെ.പി കുറ്റപ്പെടുത്തുന്നു.

അഖിലേഷ് യാദവ് സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതികളില്‍ ഏറെയും ന്യൂനപക്ഷങ്ങളിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. ഉത്തര്‍പ്രദേശിലെ സാമുദായിക പ്രശ്‌നങ്ങളെടുത്തു നോക്കിയാല്‍ 71 സംഭവങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉള്ളതാണെന്ന് കാണാം. ന്യൂനപക്ഷ സമുദായത്തിലുള്ള പുരുഷന്‍മാര്‍ ഇത്തരത്തില്‍ അന്യസമുദായത്തിലുള്ള പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റാന്‍ ശ്രമിക്കുകയാണെന്നും അതില്‍ വീഴാത്ത പെണ്‍കുട്ടികളെ കൊല്ലാന്‍ പോലും ഇത്തരക്കാര്‍ മടിക്കില്ലെന്നും ബി.ജെ.പി ആരോപിക്കുന്നു.

2017ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മതപരിവര്‍ത്തനവും ലൗജിഹാദും പ്രചാരണായുധമായി ഉപയോഗിക്കാനുള്ള തന്ത്രങ്ങള്‍ നിര്‍വാഹക സമിതി ചര്‍ച്ച ചെയ്തു. ഇവക്കെതിരെ പാര്‍ട്ടി പ്രതിരോധം തീര്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്‌പേയി പറഞ്ഞു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.