Latest News

ശകുന്തള വധം: പ്രതികളെ വീട്ടില്‍കൊണ്ടുവന്ന് തെളിവെടുത്തു

കുറ്റ്യാടി: പുളിക്കല്‍ അരൂര്‍ നീരോല്‍പില്‍ ശകുന്തളയെ (40) നിധി മോഹിപ്പിച്ച് കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മരുതോങ്കര മുള്ളന്‍കുന്ന് മേളൂര്‍മല്‍ വിജയന്‍െറ മകന്‍ ദുര്‍ഗപ്രസാദ് (26), ഭാര്യ ഉണ്ണിക്കുളം പുറായില്‍ വീട്ടില്‍ അശ്വതി എന്നിവരെ മുള്ളന്‍കുന്നിലെ വീട്ടിലും മൃതദേഹം തള്ളിയ കുറ്റ്യാടി പുഴയിലെ ചവറാമൂഴി കടവിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 

ബുധനാഴ്ച വൈകീട്ട് അഞ്ചിന് കൊണ്ടോട്ടി സി.ഐ ബി. സന്തോഷും സംഘവും കുറ്റ്യാടിയിലത്തെിച്ച പ്രതികളെ കുറ്റ്യാടി സി.ഐ എം.എം. അബ്ദുല്‍ കരീമിന്‍െറ നേതൃത്വത്തില്‍ മുള്ളന്‍കുന്നിലത്തെിക്കുകയായിരുന്നു. വന്‍ ജനാവലി ഉച്ചമുതലേ പ്രതികളെ കാണാന്‍ കാത്തുനിന്നു. സ്ഥലത്ത് ശക്തമായ പൊലീസ് കാവലുണ്ടായിരുന്നു.
പ്രതികളുടെ കൂടെ മൂന്നും, ഒന്നരയും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഭാര്യയെയും മക്കളേയും വാഹനത്തില്‍നിന്ന് ഇറക്കാതെ ദുര്‍ഗപ്രസാദിനെ മാത്രമാണ് സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തത്. ആള്‍ത്താമസമില്ലാത്തതിനാല്‍ പൊളിഞ്ഞുവീഴാറായ വീട്ടിനകത്ത് ശകുന്തളയെ കൊന്ന രംഗങ്ങള്‍ പ്രസാദ് വിശദീകരിച്ചു. 

പൂജക്കെന്ന വ്യാജേന കണ്ണ് മൂടി ജനാലക്കരികില്‍ നിര്‍ത്തുകയും ജനലിന്‍െറ പിന്നിലൂടെ വന്ന് കയര്‍ കഴുത്തില്‍ മുറുക്കി മുന്നോട്ട് തള്ളിവീഴ്ത്തുകയുമായിരുന്നത്രെ. 12ന് വൈകുന്നേരമാണ് കൊല നടത്തിയതെന്നും ശകുന്തളയുടെ പണവും ആഭരണങ്ങളും കവര്‍ന്ന ശേഷം ജഡം വീട്ടിനകത്ത് ഒളിപ്പിച്ച് സ്ഥലംവിട്ടതായും പറഞ്ഞു. 15ന് ഭാര്യയെയും മക്കളെയും കൂട്ടി തിരിച്ചത്തെി. അന്ന് വൈകുന്നേരം ഭാര്യയുടെ സഹായത്തോടെ മൃതദേഹം ചാക്കിലാക്കി കൊണ്ടുപോയാണ് പുഴയില്‍ തള്ളിയതെന്നും പറഞ്ഞു. റോഡ്‌വക്കത്തുളള വീട് എട്ടുമീറ്ററോളം ഉയരത്തിലാണ്. കല്‍പ്പടവുകളിലൂടെ വലിച്ചിഴച്ചും ഉരുട്ടിയുമാണ് മൃതദേഹം താഴെ റോഡിലത്തെിച്ചതത്രെ.
കൊല നടത്തിയ ദിവസം ശകുന്തള ബസിലും പ്രസാദ് ബൈക്കിലുമാണ് കുറ്റ്യാടിയിലത്തെിയത്. അവിടെനിന്ന് ബൈക്കില്‍ ശകുന്തളയെ മുള്ളന്‍കുന്നിലത്തെിച്ചു. കൊണ്ടോട്ടിയില്‍നിന്ന് വാടകക്കെടുത്ത കാറിലാണ് മൃതദേഹം കയറ്റിക്കൊണ്ടുപോയി പുഴയില്‍ തള്ളിയത്. 

ജാനകിക്കാടിനടുത്ത് കുറ്റ്യാടി ജലസേചന പദ്ധതി മെയിന്‍ കനാലിന്‍െറ ഭാഗമായ നീര്‍പാലത്തിലൂടെ പുഴ കടക്കുകയും പുഴവക്കിലൂടെയുള്ള കുവ്വപ്പൊയില്‍ റോഡിലൂടെ ഒരു കിലോമീറ്ററോളം മേലേക്ക് പോയി ശക്തമായ ഒഴുക്കുള്ള ഭാഗത്ത് തള്ളുകയുമായിരുന്നു. ഒരു കിലോമീറ്ററോളം താഴേക്ക് ഒഴുകി നീര്‍പാലത്തിനടുത്താണ് 16ന് മൃതദേഹം പൊങ്ങിയത്. കാല്‍ ഭാഗം മറച്ച ചാക്ക് ഒഴുകിപ്പോയതിനാല്‍ മൃതദേഹം ആളുകളുടെ ശ്രദ്ധയില്‍പെട്ടു.
ബുധനാഴ്ച വ്യാപാരി ഹര്‍ത്താലായതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റ കടയില്‍ കൊണ്ടുപോയി തെളിവെടുക്കാനായില്ല. കുട്ടികളെ ബന്ധുക്കളാരും ഏറ്റെടുക്കാത്തതിനാല്‍ ഇപ്പോള്‍ പ്രതികളുടെ കൂടെയാണുള്ളത്.
കൊല നടന്ന വീടും മറ്റു വസ്തുക്കളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.
കുറ്റ്യാടിയില്‍ തിരിച്ചത്തെിച്ച പ്രതികളെ സന്ധ്യയോടെ തിരികെ കൊണ്ടുപോയി. എസ്.ഐ കുഞ്ഞന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. അനില്‍കുമാര്‍, സത്യനാഥന്‍, കെ. ശശി, സുധാദേവി, ടി.വി. റീന, തൊട്ടില്‍പാലം എസ്.ഐ ഇമ്മാനുവല്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Keywords: Kerala, Murder Case, Shakunthala,  International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.