കൊല്‍ക്കത്ത: യൂണിഫോമിട്ട വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ എടുത്തുയര്‍ത്തി ബോളിവുഡ്താരം ഷാരൂഖ് ഖാന്‍ നൃത്തംചെയ്തതിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ഉയരുന്നു. പോലീസിന്റെ അച്ചടക്കമില്ലായ്മയുടെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. പോലീസ് കോണ്‍സ്റ്റബിള്‍ യൂണിഫോമില്‍ നൃത്തംചെയ്തത് ശരിയായില്ല എന്നാണ് വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പലരും അഭിപ്രായപ്പെടുന്നത്.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ഖാന്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനൊപ്പം നൃത്തംവച്ചത്. കൊല്‍ക്കത്ത പോലീസ് നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ 'ജെയ് ഹേ' ഷോയ്ക്കിടെ ആയിരുന്നു സംഭവം.
യൂണിഫോമിട്ട പോലീസ് കോണ്‍സ്റ്റബിള്‍ താരത്തിനൊപ്പം നൃത്തംചെയ്തത് നിയമ ലംഘനമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും ബി ജെ പി നേതാവ് റിതേഷ് തിവാരിയും ആരോപിച്ചു. ഇത്തരം അച്ചടക്ക ലംഘനങ്ങള്‍ ഒരിക്കലും അനുവദിക്കരുതെന്ന് മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ നിരുപം സോം അഭിപ്രായപ്പെട്ടു. വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥ സാന്ദി മുഖര്‍ജിയും അഭിപ്രായപ്പെട്ടു.
Keywords: Kolkata, Sharukh Khan, Dance, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment