ഉദുമ: സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഉദുമ ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടക്കും. ആഗസ്റ്റ് 15 വെളളിയാഴ്ച രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തുന്നതോടയാണ് പരിപാടികള്‍ തുടങ്ങുന്നത്.
തുടര്‍ന്ന് സ്‌കൗട്ട് & ഗൈഡ്‌സ്, റെഡ്‌ക്രോസ് വളണ്ടിയര്‍ പരേഡും സ്‌കൂള്‍ കുട്ടികളുടെ ഡിസ്‌പ്ലേയും നടക്കും. 10 മണിക്ക് രക്ഷാകര്‍ത്തൃ സംഗമം ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എ.കണ്ണന്‍, അബ്ദുല്‍കരീം ആശംസകള്‍ അര്‍പ്പിക്കും. ചടങ്ങില്‍ വെച്ച് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികളെ അനുമോദിക്കും.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. പ്രഭാകരന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ അംസ അരൂമ്പത്ത് നന്ദിയും പറയും.
11 മണിക്ക് രക്ഷിതാക്കള്‍ക്കും കരിയര്‍ ക്ലാസിന് മുരളീധരന്‍ പി.ഒ നേതൃത്വം നല്‍കും തുടര്‍ന്ന് ഭേശഭക്തിഗാനം, ഒപ്പന, തിരുവാതിര എന്നീ കലാപരിപാടികളും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പവും അരങ്ങേറും
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment