Latest News

പത്തോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ കസ്റ്റഡിയില്‍

വെള്ളരിക്കുണ്ട്: യു പി സ് കൂള്‍ അദ്ധ്യാപകന്‍ പത്തോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി ആരോപണം.വെസ്റ്റ്എളേരി സ്വദേശിയാ യ അദ്ധ്യാപകനാണ് 8 മുത ല്‍ 13 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിനികളില്‍ നിന്നും വിവരമറിഞ്ഞ രക്ഷിതാക്കള്‍ പോലീസില്‍ പരാതി കൊടുക്കാന്‍ മടിക്കുകയാണ്.

അദ്ധ്യാപകന്റെ പീഡനം മലയോരത്ത് പുകയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി . എന്നാല്‍ രക്ഷിതാക്കള്‍ പരാതിപ്പെടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പോലീസിന് തുടര്‍നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല . സംഭവം ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനെതുടര്‍ന്ന് ചില രക്ഷിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. അദ്ധ്യാപകനോട് നിര്‍ബന്ധ അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റ് ഏതാനും ദിവസം മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു . 

അദ്ധ്യാപക ന്‍ ദിവസങ്ങളായി അവധിയിലാണ്. ബുധനാഴ്ച രാവിലെ വെള്ളരിക്കുണ്ട് പോലീസ് ചോദ്യം ചെയ്യാന്‍ അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. രക്ഷിതാക്കള്‍ പരാതിപ്പെടാന്‍ തയ്യാറായാല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ഈ അദ്ധ്യാപകനെക്കുറിച്ച് നേരത്തെയും പരാതികളുണ്ടായിരുന്നു. അന്നൊക്കെ കേസില്ലാതെ രക്ഷപ്പെട്ടു. ഇതിനിടയില്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്. മലയോരത്തെ പല സ്‌കൂളുകളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിദ്യാലയത്തിന്റെയും പീഡനത്തിനിരയാകുന്ന വിദ്യാര്‍ത്ഥിനികളുടെയും സല്‍പ്പേരും ഭാവിയും വഷളാകാതിരിക്കാന്‍ ഒതുക്കിത്തീര്‍ക്കുകയാണ് പതിവ്. ഇത് സമൂ ഹം ഒറ്റപ്പെടുത്തേണ്ട അദ്ധ്യാപകര്‍ വീണ്ടും കുറ്റം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നുണ്ട്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.