തൃക്കരിപ്പൂര്‍: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂരിലെ തകര്‍ന്ന റോഡുകളില്‍ ഡ്രൈവര്‍മാര്‍ കപ്പയും വാഴയും ചേമ്പും നട്ടു.
മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എ ഐ ടി യു സി) തൃക്കരിപ്പൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്റിന് മുന്നിലെ വടക്കെകൊവ്വല്‍ റോഡിലും പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തങ്കയം ബൈപ്പാസ് റോഡിലുമാണ് പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്.
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള തങ്കയം റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടത് ചെറുതും വലുതുമായ വാഹനങ്ങള്‍ക്ക് ദുരിതമായി മാറി. മഴ തുടങ്ങിയപ്പോഴായിരുന്നു ഈ ബൈപ്പാസ് റോഡിലെ കുഴികള്‍ അടച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് കുളമായി മാറി.
തൃക്കരിപ്പൂര്‍ - ഒളവറ, തങ്കയം - പയ്യന്നൂര്‍ ബൈപാസ് റോഡുകളുടെയും തീരദേശ റോഡിന്റെയും തകര്‍ച്ച പരിഹരിക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുന്നതായി പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ദിവസം പ്രതിഷേധ കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ റോഡ് റീ ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെടാത്തത് ജനങ്ങളിലും ഡ്രൈവര്‍മാരിലും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് റോഡായ തൃക്കരിപ്പൂര്‍-മാത്തില്‍ റോഡില്‍ ടൗണ്‍ മുതല്‍ നടക്കാവ് വരെയുള്ള റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷം ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. റോഡുകളുടെ ശോചനീയാവസ്ഥ പരിസരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന കടുത്ത അനാസ്ഥയ്‌െക്കതിരെയാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയത്.
മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എ ഐ ടി യു സി) ജില്ലാ ട്രഷറര്‍ എം പി ബിജീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എം വിജയന്‍, കെ അബ്ദുല്‍ ഖാദര്‍, വി ദാമോദരന്‍, എ പി ടി നാസര്‍, കെ അനില്‍കുമാര്‍, എന്‍ ഇ ഇസ്മായില്‍, എ പി വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment