Latest News

സി.പി.ഐ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മലപ്പുറം: സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറിയും എല്‍.ഡി.എഫ് മലപ്പുറം ജില്ലാ കണ്‍വീനറുമായ വി.ഉണ്ണികൃഷ്ണന്‍ (69) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചെവ്വാഴ്ച രാവിലെ 11.00 നായിരുന്നു അന്ത്യം. വൈകീട്ട് 3 മണിക്ക് മലപ്പുറം സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് 6 മണിക്ക് താനൂര്‍ ഒഴൂരിലുള്ള സ്വവസതിയില്‍ സംസ്കരിക്കും.

നിലവില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. 2001 മുതല്‍ 2012 വരെ സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്നു. 2004 മുതല്‍ മലപ്പുറം എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ആറ് മാസമായി ചികിത്സയിലായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ബിജു (ഒഴൂര്‍ പഞ്ചായത്ത് അംഗം), ബിന്ദു. മരുമക്കള്‍: വിജയന്‍, ഷീബ.

Keywords: Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.