Latest News

നഷ് വയുടെ കാതുകളില്‍ മുഴങ്ങുന്നത് ഗസ്സയിലെ കുരുന്നുകളുടെ രോദനം

ഉപ്പള: കേരളത്തിന്‍െറ സ്വച്ഛന്ദതയില്‍ കഴിയുമ്പോഴും ഫലസ്തീനിയായ നഷ് വ ആവാദിന്‍െറ കാതുകളില്‍ മുഴങ്ങുന്നത് ഇസ്രായേലിന്‍െറ നരനായാട്ടില്‍ പിടഞ്ഞുവീഴുന്ന ഗസ്സയിലെ കുരുന്നുകളുടെ രോദനം. ഉപ്പള അട്ടഗോളിയിലെ അബ്ദുല്‍സലാമിന്‍െറ വധുവായി കേരളത്തിലത്തെിയ നഷ് വ, പിറന്ന മണ്ണിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന സഹോദരങ്ങള്‍ക്ക് അന്തിമവിജയം നേടാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഫലസ്തീനിലെ സാമൂഹിക പ്രവര്‍ത്തക സാഹിറ ഫഹ്മാബിയുടെ രണ്ടാമത്തെ മകളായ നഷ്വ ആവാദ് 2008ലാണ് അട്ടഗോളി സ്വദേശി അബ്ദുല്‍സലാമിന്‍െറ ജീവിതത്തിലേക്ക് കടന്നുവന്നത്. മാതാവ് സാഹിറ തന്‍െറ നാടിന്‍െറ മോചന പ്രവര്‍ത്തനത്തിന്‍െറ ഭാഗമായുള്ള കാമ്പയിനിടെയാണ് അബ്ദുല്‍സലാമിനെ പരിചയപ്പെട്ടത്. 

ഈ സൗഹൃദമാണ് മകളുടെ വിവാഹത്തിലേക്ക് നയിച്ചത്. ദുബൈയില്‍ കര്‍ട്ടണ്‍ ബിസിനസ് നടത്തുന്ന അബ്ദുല്‍സലാമും ഫലസ്തീന്‍െറ കാര്യത്തില്‍ മാനസിക പിന്തുണയുമായി ഭാര്യക്കൊപ്പമുണ്ട്.
ഇസ്രായേല്‍ സേന ഗസ്സയില്‍ നരനായാട്ട് നടത്തുമ്പോഴും ഇതിനെതിരെ നിശ്ശബ്ദത പാലിക്കുന്ന പല രാജ്യങ്ങളുടെയും നിലപാടിനെ നഷ് വ വിമര്‍ശിക്കുന്നു. ഫലസ്തീനിലെ നിലവിലെ സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നഷ് വ ഇത്തവണ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ചിരുന്നു. 

അബ്ദുല്‍സലാം-നഷ് വ ആവാദ് ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്-റഗദ്.
ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി തെരുവിലിറങ്ങുന്ന കേരള ജനതക്ക് നന്ദി പറയാനും ഇവര്‍ മറന്നില്ല. ഫലസ്തീന് പിന്തുണ നല്‍കുന്നതിന് കേരളത്തിലെ മുസ്ലിം സംഘടനകളും കമ്യൂണിസ്റ്റ് പ്രവര്‍ത്തകരും നടത്തിയ ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണെന്ന് നഷ് വ പറഞ്ഞു.
പുതുതലമുറയുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ തകര്‍ത്തും വൈദ്യുതി, കുടിവെള്ള വിതരണം ഉള്‍പ്പെടെ തടസ്സപ്പെടുത്തിയും ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് തങ്ങളുടെ പോരാളികളുടെ മനോവീര്യത്തെ തളര്‍ത്താനാവില്ളെന്ന് ഇവര്‍ വിശ്വസിക്കുന്നു. സ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ ഹമാസ് നടത്തുന്ന പോരാട്ടമാണ് ഫലസ്തീന്‍ ജനത ഹമാസിനെ നെഞ്ചിലേറ്റാന്‍ പ്രേരിപ്പിച്ചതെന്ന് നഷ് വ വ്യക്തമാക്കി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.