ഉദുമ: മയിലാട്ടി ഡീസല്‍ വൈദ്യുത നിലയം കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പൂട്ടുന്നു. കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങാത്തതിനാല്‍ മൂന്നു വര്‍ഷമായി നിലയം പ്രതിസന്ധിയിലാണ്. കമ്മീഷന്‍ ചെയ്ത ശേഷം ഇതുവരെ നിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കരാര്‍ ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരെ ഒഴിവാക്കുന്നതോടെ നിലയം അനാഥമാകും.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
2001 ഏപ്രിലില്‍ കമ്മീഷന്‍ ചെയ്ത നിലയവും കെ.എസ്.ഇ.ബിയുമായി 2016 മേയ് 13 വരെ വൈദ്യുതി വാങ്ങാന്‍ കരാറുണ്ട്. വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള എല്‍.എസ്.എച്ച്. ഇന്ധനത്തിന്റെ വില കുത്തനെ കൂടിയതാണു കെ.പി. സി.എല്ലിനു വലിയ തിരിച്ചടിയായത്.
ദീര്‍ഘവീക്ഷണമില്ലാത്ത കരാര്‍ ഇരുകൂട്ടര്‍ക്കും വലിയ ബാധ്യതയുമായി. കെ.പി.സി.എല്ലുമായി കരാര്‍ അവസാനിക്കുന്നതിനു മുമ്പോ ശേഷമോ ഡീസല്‍നിലയം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന നിലപാടിലാണു കെഎസ്ഇബി.
നിലയത്തിലെ പഴക്കമുള്ള ഉപകരണങ്ങള്‍ ബാധ്യതയാകുമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. സ്ഥാപനത്തിന്റെ ഉടമസ്ഥരായ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ കെ. വി.കെ.ഗ്രൂപ്പ് നിലപാടറിയിച്ചതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ 34 ജീവനക്കാര്‍ക്കും ജോലിയില്‍ തുടരാനാവില്ല. ജൂണ്‍, ജൂലായ് മാസങ്ങളിലെ ശമ്പളം കുടിശികയായതിനാല്‍ ജീവനക്കാര്‍ സൂചനാസമരം നടത്തിയിരുന്നു.
ഈമാസം 19 മുതല്‍ യൂണിയന്‍ സമരത്തിനു നോട്ടീസ് നല്‍കിയതിനു പിന്നാലെയാണു ജീവനക്കാരെ ഒഴിവാക്കുന്നത്. കരാര്‍ ഉടമ്പടി അവസാനിപ്പിക്കുന്നതായി കാണിച്ച് അപര്‍ണ എന്റര്‍പ്രൈസസ് ഉടമ ശരത്ചന്ദ്രദാസും ജീവനക്കാര്‍ക്ക് കത്തയച്ചു.
ഈമാസം 31ന് ഒഴിവാകണമെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നുമാസത്തെ ശമ്പളവും മറ്റും അടുത്തമാസം ആദ്യവാരം പൂര്‍ണമായി നല്‍കുമെന്നും കത്തിലുണ്ട്. കരാര്‍ അവസാനിപ്പിക്കുന്നതിനാല്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ നിലയം തുറക്കുമോ എന്നു വ്യക്തമല്ല.
നിലയത്തിലെ ഉദ്യോഗസ്ഥനായ സുധാകരര്‍ റാവുവിനെ നേരത്തേ തമിഴ്‌നാട് നാഗപട്ടണത്തിലെ മറ്റൊരു സ്ഥാപനമായ എം.എം.എസ്. സ്റ്റീല്‍ പവര്‍ പ്ലാന്റിലേക്കു മാറ്റിയിരുന്നു.
No comments:
Post a Comment