Latest News

കലാ സാഹിത്യ രംഗത്ത് എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മാതൃകാപരം മന്ത്രി യു ടി ഖാദര്‍

കാസര്‍കോട്: മഞ്ചേശ്വരം കലാ സാഹിത്യ രംഗത്ത് എസ് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ പറഞ്ഞു. 

ഈ വര്‍ഷം സെപ്തംബര്‍ 5,6 തിയ്യതികളില്‍ മഞ്ചേശ്വരം മള്ഹറില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാര്‍ഥി യുവജനങ്ങളില്‍ ധാര്‍മിക അവബോധം വളര്‍ത്തുവാനും ലഹരിക്കും അരാജകത്വങ്ങള്‍ക്കും എതിരെ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എസ് എസ് എഫ് രാജ്യത്തെ വിദ്യാര്‍ഥി സംഘടനകള്‍ക്ക് മാതൃകയാണ്. അനൗപചാരിക കലാമേളകളില്‍ ഏറെ മികവ് പുലര്‍ത്തുന്ന സാഹിത്യോത്സവ് പ്രവര്‍ത്തനങ്ങള്‍ പുതിയ പ്രതിഭകളെ സൃഷ്ടിക്കുന്നതിന് പ്രചോദനംപകരുന്നതിനും സാഹിത്യോത്സവ് ഏറെ സഹായകമാകുന്നു. അദ്ദഹം പറഞ്ഞു. 

എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ദുബൈ ഐ സി എഫ് ചെയര്‍മാന്‍ ഹമീദ് ഈശ്വരമംഗലം, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യ്ദ് ജലാലുദ്ദീന്‍ അല്‍ ഹാദി ഉസ്മാന്‍ ഹാജി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, മഹ്മൂദ് ഹാജി, ഹസന്‍ കുഞ്ഞി ഹാജി, സമദ് ചാലിയം, അബ്ദുല്‍ റസാഖ് മദനി, സിദ്ധീഖ് സഖാഫി ബായാര്‍ സംബന്ധിച്ചു.അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും സിദ്ധീഖ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.