നീലേശ്വരം: തെങ്ങില്‍ നിന്നു വീണു നട്ടെല്ലു തകര്‍ന്നു കിടപ്പിലായ യുവാവ് ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ഉദാരമതികളുടെ സഹായം തേടുന്നു. അഞ്ചു വര്‍ഷം മുന്‍പ് അപകടത്തില്‍ പെട്ട കോട്ടപ്പുറം ഉച്ചൂളിക്കുതിര് ചിറമ്മല്‍ ഹൗസിലെ സി. വിജേഷാണ് ചികില്‍സാ സഹായം തേടുന്നത്.
2009 ഫെബ്രുവരി 15 നു കൊയാമ്പുറത്തായിരുന്നു അപകടം. ചികില്‍സയ്ക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവായി. അലോപ്പതി മരുന്നു തീരെ ഒഴിവാക്കി ആയുര്‍വേദവും ഫിസിയോ തെറപ്പിയുമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഇടക്കിടെ മൂത്രപ്പഴുപ്പും പനിയും പിടികൂടുമ്പോള്‍ അലോപ്പതി തന്നെ ആശ്രയം. ആകെയുള്ള മൂന്നര സെന്റ് സ്ഥലത്തെ കൊച്ചുവീട്ടില്‍ അമ്മയ്‌ക്കൊപ്പം കഴിയുകയാണ് ഇപ്പോള്‍.
വിജേഷിന് കൂട്ടിരിക്കേണ്ടതിനാല്‍ അമ്മ വല്‍സലയ്ക്കു കൂലിവേലയ്ക്കു പോകാനും സാധിക്കുന്നില്ല. കാസര്‍കോട്ടു നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെ ആംബുലന്‍സില്‍ എത്തിയ വിജേഷിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ബിപിഎല്‍ റേഷന്‍ കാര്‍ഡും 25, 000 രൂപയും അനുവദിച്ചിരുന്നു.
പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പ്രതിമാസം നല്‍കുന്ന ഭക്ഷണ കിറ്റാണ് ഈ കുടുംബത്തെ പട്ടിണിയില്ലാതെ കഴിയാന്‍ സഹായിക്കുന്നത്. ജീവിതത്തിലേക്കു തിരിച്ചു വരണമെന്നു ആഗ്രഹിക്കുമ്പോഴും നിത്യജീവിതത്തിനു പോലും വകയില്ലെന്ന സാഹചര്യത്തില്‍ ഉള്ള വീടും പുരയിടവും കൂടി നഷ്ടപ്പെട്ടേക്കുമോ എന്ന ആശങ്കയുമുണ്ട്.
ഈ സാഹചര്യത്തില്‍ നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ എം. സത്യന്‍ ചെയര്‍മാനും കെ.എം. രാജന്‍ കണ്‍വീനറുമായി ചികില്‍സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായങ്ങള്‍ നീലേശ്വരം വിജയാ ബാങ്കിലെ 208801011001152 നമ്പര്‍ അക്കൗണ്ടിലേക്കു അയക്കണമെന്നു ഇവര്‍ അറിയിച്ചു. ഐഎഫ്എസ് സി കോഡ്- വിഐജെബി 0002088. വിവരങ്ങള്‍ക്ക്: 9496077975.
Keywords: Neleswaram, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment