ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രാകൂടില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
മധ്യപ്രദേശിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ കമാദ്ഗിരി പര്‍വതനിരയിലെ ഭാരത് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരമ്പരാഗത ഹൈന്ദവവിശ്വാസമനുസരിച്ച് തിങ്കളാഴ്ചയിലെ അമാവാസി ദിവസം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മധ്യപ്രദേശിലെ രത്നാഗഢിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 115 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മധ്യപ്രദേശിലെ രത്നാഗഢിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 115 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: Temple, Bopal, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment