Latest News

'സെല്‍ഫി'ക്കിടെ മുനമ്പില്‍ നിന്ന് ദമ്പതിമാര്‍ വീണ് മരിച്ചു

ലിസ്ബന്‍ : ലോകത്ത് സെല്‍ഫി അപകടങ്ങള്‍ കൂടുന്നു. 'സെല്‍ഫി'ക്കിടെ മുനമ്പില്‍ നിന്ന് ദമ്പതിമാര്‍ വീണ് മരിച്ചു. പോര്‍ച്ചുഗലിലാണ് അപകടമുണ്ടായത്. ലിസ്ബന് സമീപമുള്ള കാബോ ഡി റോക്ക സമുദ്ര മുനമ്പില്‍ നിന്ന് സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച പോളണ്ടുകാരായ ദമ്പതിമാരാണ് വീണ് മരിച്ചത്. മുനമ്പിലെ വേലി ചാടിക്കടന്ന് അപകടമേഖലയില്‍ നിന്നാണ് ഇവര്‍ സാഹസത്തിന് മുതിര്‍ന്നത്.

ആറും അഞ്ചും വയസ്സുള്ള മക്കള്‍ നോക്കിനില്‍ക്കെയാണ് അപകടമുണ്ടായത്. ഹെലികോപ്ടറിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞാഴ്ച മെക്‌സിക്കോയില്‍ തോക്ക് തലയില്‍ച്ചൂണ്ടി സെല്‍ഫി പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, ലോകത്തിലെ സര്‍വതും ചര്‍ച്ചചെയ്യുന്ന സോഷ്യല്‍ മീഡിയയില്‍ ഇത്തരം അപകടങ്ങള്‍ ചര്‍ച്ചയാകാതെ പോകുന്നു.

ഷൊര്‍ണ്ണൂരില്‍ വിദ്യാര്‍ഥി തീവണ്ടിക്കുമുകളില്‍ക്കയറി സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചത് കഴിഞ്ഞദിവസമാണ്.


Keywords: Selfie Photos, Obituary, World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.