കാഞ്ഞങ്ങാട്: അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റായി എന്‍.വി.അരവിന്ദാഷന്‍നായര്‍ വീണ്ടും ചുമതലയേറ്റു. ബൂത്ത് പ്രസിഡന്റുമാര്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് ശ്രമിക്ഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം അഡ്വ.എം.സി.ജോസ് ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ.ടി.കെ.സുധാകരന്‍, അഡ്വ.പി.കെ.ചന്ദ്രശേഖരന്‍, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കെ.ദിനേശന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് കെ.കുഞ്ഞമ്പു തണ്ണോട്ട്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ.ബാബുരാജ്, രവീന്ദ്രന്‍ കടപ്പുറം, പി.വി.സുരേഷ്, ഉമേശന്‍ കാട്ടുകുളങ്ങര, പോഷക സംഘടനാ ഭാരവാഹികളായ അനീഷ്‌കുമാര്‍, മോഹനന്‍ തണ്ണോട്ട്, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ശ്രീനിവാസന്‍ മഡിയന്‍ സ്വാഗതവും ദാമോദരന്‍ കൊളവയല്‍ നന്ദിയും പറഞ്ഞു.


No comments:
Post a Comment