കണ്ണൂര്‍: കതിരൂര്‍ മനോജ് കൊലപാതകത്തില്‍ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. പാര്‍ട്ടിയുടെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്നും സംയമനം വലിച്ചെറിയാന്‍ ഒറ്റ നിര്‍ദ്ദേശം മതിയെന്നും മുരളീധരന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന ജനശക്തി സംഗമത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ഒന്നാം തിയ്യതിയായിരുന്നു കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. ഇതുവരെ സംയമനം പാലിച്ച ബിജെപി നേതൃത്വം ആദ്യമായാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. മനോജ് വധത്തിലെ ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങിയതിന് തൊട്ടുപിന്നാലെയാണ് മുരളീധരന്റെ പ്രസംഗം.
അതേസമയം, വി.മുരളീധരന്റെ പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതാണെന്ന് സിപിഐ(എം) പ്രതികരിച്ചു. സംസ്ഥാനത്തെ സമാധാനനില തകര്‍ക്കുമെന്ന ആര്‍എസ്എസ് ഭീഷണിയാണ് മുരളീധരനിലൂടെ പുറത്തുവന്നത്. ബിജെപി അധ്യക്ഷന്‍ ആര്‍എസ്എസുകാരനായി തരംതാഴുന്നുവെന്ന് പി.ജയരാജന്‍ പറഞ്ഞു.

Keywords: Kannur, Kerala News, Bjp, V.Muraleedaran, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment