കണ്ണൂര്‍: ‘കണ്ണൂരിലെ സഹോദരന്മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, കണ്ണൂരില്‍ ഇനി ചോര വീഴരുത്. പലപ്പോഴും കണ്ണൂരില്‍ വരാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍, പൊലീസ് അനുവദിച്ചില്ല. തലശ്ശേരിവരെ വന്ന് ഉപവസിച്ച് പോയിട്ടുണ്ട്’ -കവയിത്രി സുഗതകുമാരിയുടെ വേദന നിറഞ്ഞ വാക്കുകള്‍.
Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇന്നു വീണത് ആരുടെ ചോരയാണ്? തിളങ്ങുന്ന നെറ്റിത്തടം ഏത് അമ്മയുടെ മകന്‍േറയാണ്? ഏത് കുഞ്ഞിന്‍െറ പിതാവിന്‍േറയാണ്? ഏതു വാര്‍ധക്യത്തിന്‍െറ ഊന്നുവടിയാണ്? -സുഗതകുമാരി ചോദിച്ചു. മയില്‍പീലി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
എന്‍െറ സാരിത്തുമ്പ് കണ്ണീരുകൊണ്ട് നിറഞ്ഞു. ഞാന്‍ കവിതകൊണ്ടാണ് കണ്ണീരൊപ്പിയത്. ആയിരം പേരുടെ കൈകള്‍ എനിക്കെതിരെ നീണ്ടിട്ടുണ്ട്. പത്തുപേരുടെ കൈകള്‍ പിടിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അഭയ എന്ന ചെറിയ പ്രസ്ഥാനം അതിനുവേണ്ടിയുണ്ടാക്കിയതാണ്. കലാകാരന്മാര്‍ നമ്മുടേതായത് പകര്‍ന്നുകൊടുക്കുക, പുഞ്ചിരി വിടര്‍ത്തുക. വരണ്ട മണ്ണില്‍, ഊഷര ഭൂമിയില്‍ ഇത്തിരി പച്ചപ്പ് വളരട്ടെ. എന്‍െറ ജീവിതം അതില്‍ പരാജയപ്പെട്ടെന്നാണ് കരുതുന്നത്. എങ്കിലും ചിലേടത്ത് ചില തളിരുകള്‍ മുളച്ചുവന്നിട്ടുണ്ട്, അല്‍പം മാത്രം. ഭഗവാന്‍ എനിക്കു തന്ന കല്‍പനയിലാണ് അത്രയും ചെയ്തത്. എങ്കിലും ഇത്തിരി മാത്രമേ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്‍െറ കവിത നിലനില്‍ക്കുമോയെന്ന് അറിയില്ല. കവിത ‘പോപുലര്‍’ അല്ല. എങ്കിലും ലോകത്ത് കവിതയെ സ്നേഹിക്കുന്ന സമാന ഹൃദയര്‍ തരുന്ന വാക്കുകള്‍ക്ക് ചെവിയോര്‍ക്കുന്നുണ്ട്, അതുമതി’ -സുഗതകുമാരി പറഞ്ഞു.

മാസ്കോട്ട് പാരഡൈസില്‍ ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്നസും കൃഷ്ണ ജ്വല്ളേഴ്സും സംഘടിപ്പിച്ച ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവരും പുരസ്കാരങ്ങള്‍ സ്വീകരിച്ചു. കണ്ണൂരിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം പണ്ടു നിലനിന്നിരുന്ന ചേകവ സംസ്കാരം ഇപ്പോള്‍ പാര്‍ട്ടിയുടെ സേവക സംസ്കാരമായി മാറിയതാണെന്ന് പുരസ്കാരം ഏറ്റുവാങ്ങി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ചേകവര്‍ കൊന്നത് അവര്‍ക്ക് വേണ്ടിയല്ല. പാര്‍ട്ടിക്കാര്‍ കൊല്ലുന്നതും അവര്‍ക്ക് വേണ്ടിയല്ല. സ്വതന്ത്രമായ ലോകത്ത് കൂടുതല്‍ സ്വതന്ത്രമായ ചിന്തയിലേക്ക് സമൂഹം വളരണം. കണ്ണൂരിനെ കുറിച്ച് മോശമായ വാര്‍ത്തകളാണ് തിരുവിതാംകൂറില്‍ കേള്‍ക്കുന്നത്. എന്നാല്‍, കണ്ണൂരില്‍ നന്മയുള്ളവര്‍ ഏറെയെന്നാണ് ബോധ്യപ്പെടുന്നത് -അടൂര്‍ പറഞ്ഞു.
കണ്ണൂരില്‍ പിറന്നതില്‍ ഏറെ അഭിമാനിക്കുന്നതായി പുരസ്കാരം സ്വീകരിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. കണ്ണൂരിന് എന്തെങ്കിലും നന്മയുണ്ടെങ്കില്‍ ആ നന്മയാണ് തന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.വി. രവീന്ദ്രനാഥ് പുരസ്കാരം വിതരണം ചെയ്തു. സ്വാമിനി അപൂര്‍വാനന്ദ സരസ്വതി പ്രഭാഷണം നടത്തി. കെ. ബാലചന്ദ്രന്‍ പ്രശസ്തി പത്രങ്ങള്‍ കൈമാറി. സുകുമാരന്‍ പെരിയച്ചൂര്‍ കാഷ് അവാര്‍ഡ് സമര്‍പ്പിച്ചു. പുരസ്കാര സമിതി ചെയര്‍മാന്‍ കെ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നിഷ നന്ദി പറഞ്ഞു.

No comments:
Post a Comment