ശുചിമുറിയില്‍ പോയി മടങ്ങുകയായിരുന്ന ചേച്ചി പട്ടികൂട്ടില്‍ അടച്ചിട്ടിരിക്കുന്ന അനിയത്തിയെ കണ്ടു. ഇത് ഉടന്‍ തന്നെ സ്‌കൂളിന്റെ പ്രിന്‍സിപ്പലിനെ അറിയിച്ചെങ്കിലും വീട്ടില്‍ പറഞ്ഞാല്‍ വായില്‍ വടികുത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടിലുണ്ടായിരുന്ന പട്ടിയെ പുറത്ത് അഴിച്ച് കെട്ടിയ ശേഷമാണ് കുട്ടിയെ ഇതിനുള്ളിലടച്ചത്.
ഉച്ചതിരിഞ്ഞ് 3 മണിവരെ കുട്ടിയെ ഇതിനുള്ളില്‍ ഇട്ടു. ഉച്ചയ്ക്ക് ആഹാരവും കൊടുത്തില്ല. എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 123 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന് മതിയായ അംഗീകാരമില്ലെന്നാണ് സൂചന. വീടിന് പുറകിലെ ഷെഡിലാണ് സ്‌കൂള്‍ നടത്തുന്നത്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പരാതി നല്‍കിയത്. സംഭവം അന്വേഷിക്കുമെന്ന് ഡിപിഐ അറിയിച്ചു.


No comments:
Post a Comment