Latest News

ലുലുവിന്റെ കനിവില്‍ തീരദേശത്ത് അല്‍ ബദറിന്റെ സ്‌നേഹപ്പൂക്കള്‍

കാഞ്ഞങ്ങാട് : ലോകമെങ്ങും പരന്നു കിടക്കുന്ന വ്യവസായ സംരംഭങ്ങളിലൂടെ പരശതം മനുഷ്യര്‍ക്ക് ജീവിതം സമ്മാനിച്ച ലുലു ഗ്രൂപ്പ് തലവന്‍ ഡോ. പത്മശ്രീ എം എ യൂസഫലിയുടെ അതിരുകളില്ലാത്ത കാരുണ്യ സ്പര്‍ശം ബല്ലകടപ്പുറം തീരദേശത്തെയും പുളകമണിയിച്ചു.
മനുഷ്യ സമത്വത്തിന്റെ മഹാ സന്ദേശവുമായി കടന്നു വന്ന തിരുവോണത്തിന് ബല്ല കടപ്പുറം അല്‍ ബദര്‍ ചാരിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന സ്‌നേഹകിറ്റ് വിതരണം അപൂര്‍വതകളുടെ സംഗമം കൂടിയായി.

സ്‌നേഹ സാന്ത്വനത്തിന്റെ ശീതള സ്പര്‍ശമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ തീരദേശത്തെ നൂറില്‍ പരം കുടുംബങ്ങള്‍ക്കാണ് ലുലുഗ്രൂപ്പിന്റെ വകയായുള്ള ഓണക്കിറ്റ് നല്‍കിയത്.
ജാതി-മത-രാഷ്ട്രീയ വൈജാത്യങ്ങളുടെ അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് ഉദാത്തമായ മനുഷ്യ സ്‌നേഹം വിളംബരം ചെയ്ത ചടങ്ങില്‍ നിര്‍ധന കുടുംബത്തിന് ഓണക്കിറ്റ് നല്‍കി സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബല്ലകടപ്പുറം ജമാഅത്ത് പ്രസിഡണ്ട് എം പി കുഞ്ഞബ്ദുള്ള ഹാജി ചടങ്ങില്‍ അദ്ധ്യക്ഷനായി. 

കാസര്‍കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം മടിക്കൈ കമ്മാരന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ബശീര്‍ വെള്ളിക്കോത്ത്, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ശിവജി വെള്ളിക്കോത്ത്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് എസ് കെ കുട്ടന്‍, അജാനൂര്‍ കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ അമ്പാടി കാരണവര്‍, രാജന്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, ബി കെ യൂസഫ് ഹാജി, എം ഇബ്രാഹിം, സി മുഹമ്മദ് കുഞ്ഞി, എം കെ അബൂബക്കര്‍ ഹാജി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, എം കെ ഇബ്രാഹിം ഹാജി, പി മുഹമ്മദ് കുഞ്ഞി, കെ പി മോഹനന്‍, എ കെ അബ്ദുള്ള ഹാജി, കെ കെ ജാഫര്‍, കെ എച്ച് മുഹമ്മദ് കുഞ്ഞി, ടി എം മുഹമ്മദ് കുഞ്ഞി, ബി എം ഹനീഫ എന്നിവര്‍ സംസാരിച്ചു. അല്‍ ബദര്‍ ചാരിറ്റി സെന്റര്‍ ചെയര്‍മാന്‍ സി കെ റഹ്മത്തുള്ള സ്വാഗതവും സി എച്ച് മൊയ്തീന്‍ കുഞ്ഞി നന്ദിയും പറഞ്ഞു.



Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.