Latest News

പ്രസംവം വാട്‌സ്ആപ്പില്‍; ചിത്രം പുറത്തു വിടാതിരിക്കാന്‍ ചാനല്‍ ലേഖകന്‍ പണം ആവശ്യപ്പെട്ടു

പയ്യന്നൂര്‍: പ്രമാദമായ പയ്യന്നൂരിലെ വാട്‌സ്ആപ്പ് പ്രസവ വിവാദത്തില്‍ പുതിയ വഴിത്തിരിവ്. ചെറുവത്തൂര്‍ തോട്ടുകരയിലെ 20 കാരി ആദ്യ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വാട്‌സ്ആപ്പിലൂടെ പുറത്ത് വിട്ട സംഭവവുമായി ബന്ധപ്പെട്ട് ഈ ആശുപത്രിയിലെ മുന്‍ ജീവനക്കാരനെ പോലീസ് തിരയുന്നു.
ഇയാള്‍ ഒളിവിലാണ്. 

പ്രസവം കൈകാര്യം ചെയ്ത രണ്ട് ഗൈനക്കോളജിസ്റ്റുമാരുടെയും ഒരു അനസ്‌തേഷ്യസിന്റെയും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമായ ഈ ജീവനക്കാരനില്‍ നിന്നാണ് പ്രസവ ചിത്രീകരണ രംഗത്തിന്റെ മൂന്ന് സ്റ്റില്‍ ഫോട്ടോകള്‍ പുറത്തു പോയതെന്നാണ് സൂചന.
ആദ്യം വാട്‌സ് ആപ്പിലൂടെ ചിത്രങ്ങള്‍ കിട്ടിയ ഒരു ചാനല്‍ ലേഖകന്‍ ചിത്രങ്ങള്‍ മറയാക്കി ഡോക്ടര്‍മാരോട് പണം ആവശ്യപ്പെട്ട വിവരം പുറത്തു വന്നു.
ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ ചാനല്‍ ലേഖകന്‍ വിലപേശല്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഈ ലേഖകനെ കടത്തി വെട്ടി മറ്റൊരു ചാനല്‍ ലേഖകന്‍ ചിത്രങ്ങള്‍ പുറത്തു വിട്ടതാണ് വാട്‌സ് ആപ്പ് പ്രസവ വിവാദത്തില്‍ തിരികൊളുത്തിയത്. 

ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാര്‍ക്കും നാല് ജീവനക്കാര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.
ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി അത് അനുവദിച്ചില്ല. മൂന്ന് ഡോക്ടര്‍മാരും കോടതിയില്‍ കീഴടങ്ങാന്‍ ആദ്യം തീരുമാനിച്ചിരുന്നു.
എന്നാല്‍ നിയമോപദേശത്തിന്റെ ബലത്തില്‍ ഇവര്‍ അന്യ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസിനു കിട്ടിയ വിവരം.



Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.