Latest News

ഗള്‍ഫുകാരന്റെ ഭാര്യയെ കാണാനില്ലെന്ന് പരാതി

കൂത്തുപറമ്പ്: ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി. കൈതേരികപ്പണയിലെ വി.കെ. മൊയ്തുവിന്റെ മകള്‍ മൈമൂന (23) യെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. മൈമൂനയുടെ ഭര്‍ത്താവ് ജലീല്‍ ഗള്‍ഫിലാണ്.

മൂന്ന് വയസ്സ് പ്രായമുളള പെണ്‍കുട്ടിയുണ്ട്. വ്യാഴാഴ്ച രാവിലെ 7 മണിക്ക് യുവതി വീട് വിട്ടത്. വെളള ചൂരിദാറും ടോപ്പുമാണ് വേശം, കാതില്‍ സ്വര്‍ണ്ണ കമ്മലും കൈയ്യില്‍ സ്വര്‍ണ്ണത്തിന്റെ ബ്രേസ്‌ലൈററും അണിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.



Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.