കാസര്‍കോട് :രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഢംബരവും കുത്തക മുതലാളിമാരോടുള്ള വഴിവിട്ട ബന്ധവും ആണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍വഹാബ് ആരോപിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുനിസിപ്പല്‍-ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജീവമാക്കുന്നതിനായി ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സ്പീഡ് വെ ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മുന്നൊരുക്കം ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം,പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. കെ എസ് ഫക്രുദ്ദിന്‍, എം എ ലത്തീഫ്, മൊയ്തീന്‍കുഞ്ഞി കളനാട്, എന്‍ പി പി അബ്ദുല്‍ഖാദര്‍, അജിത്ത് കുമാര്‍ ആസാദ്, മുസ്തഫ തോരവളപ്പ്, ടി എം എ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Post a Comment