കാസര്‍കോട്: സൗദി അറേബ്യയിലെ മലയാളി സംഘടനയായ വെസ്‌കോസ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പദ്ധതിയായ കനിവ്-2014 പ്രകാരം ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ച 11 പഞ്ചായത്തിലെ 11 പേര്‍ക്ക് മൊത്തം 2.20 ലക്ഷം രൂപ സഹായധനം വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ധനസഹായവിതരണ പരിപാടി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍ ശുചിത്വ സന്ദേശം ചൊല്ലിക്കൊടുത്തു. വെസ്‌കോസ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് എം. സുരേഷ്, വൈസ് പ്രസിഡണ്ട് പി. അസീം, സെക്രട്ടറി ദീപു, ട്രഷറര്‍ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും എന്‍ആര്‍എച്ച്എം ഓഫീസ് സെക്രട്ടറി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
രാമനഗരം ആര്യാനന്ദ(3 വയസ്സ്), നെട്ടണിഗെ ബാലകൃഷ്ണ ഒക്കലിഗ(52), ചര്‍ലടുക്ക ബീഫാത്തിമ(26), പാണത്തൂര്‍ ഗംഗാധരന്‍(40), ഷേണി മനോജ്(13), പെരിയ നബീസ(60), കോളിച്ചാല്‍ കെ.ആര്‍ രാഘവന്‍ (38), പിലാങ്കട്ട രാജേഷ്(25) ആദൂര്‍ രത്‌നാവതി(36), ക്ലായിക്കോട് ടി.വി സജിത(28), കോട്ടൂര്‍ സുകുമാരന്‍(52) എന്നിവര്‍ക്ക് 20000 രൂപ വീതമാണ് സഹായധനം നല്‍കിയത്. തുക എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ വിതരണം ചെയ്തു.


No comments:
Post a Comment