കാസര്‍കോട്: ഒക്ടോബര്‍ 21ന് ബോവിക്കാനം ടൗണിലുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥി മരിച്ചു. പൈക്ക ചാത്തപ്പാടി വോര്‍ക്കോള്‍ സ്വദേശിയും വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ മിന്‍ഹാജാണ് (18) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു മരണം. നെക്രംപാറയിലെ കുഞ്ഞമ്പുനായര്‍ (54) അപകട ദിവസംതന്നെ മരണപ്പെട്ടിരുന്നു. 21ന് രാത്രി എട്ട് മണിയോടെ ബോവിക്കാനം ടൗണിലായിരുന്നു ബൈക്കുകള്‍ കൂട്ടിമുട്ടി അപകടമുണ്ടായത്.
അബ്ദുര്‍ റഹ്മാന്‍ - സുഹറ ദമ്പതികളുടെ ഏക മകനാണ് മിന്‍ഹാജ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിന്‍ഹാജ് ഇതുവരെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ വീട്ടില്‍കൊണ്ടുവരും. മിന്‍ഹാജിന്റെ മൂത്ത രണ്ട് സഹോദരങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു. മിന്‍ഹാജിന്റെ അപകട മരണത്തോടെ മാതാപിതാക്കളുടെ അവശേഷിച്ച മകനുംകൂടി നഷ്ടപ്പെട്ടിരിക്കുകയാണ്.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment