കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മാവോയിസ്റ്റ് സാന്നിദ്ധ്യം. രണ്ടിടങ്ങളിലും ചൊവ്വാഴ്ച രാവിലെ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രധാനമായും ബസ്സ്റ്റാന്റ് പരിസരങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ സി പി ഐ ( മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരില്‍ പരക്കെ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
'കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സായുധ കാര്‍ഷിക വിപ്ലവ രാഷ്ട്രീയം ആഴത്തിലും പരപ്പിലുമാക്കാന്‍ വര്‍ഗ്ഗ സമരം തീവ്രമാക്കുക, വെള്ളത്തിനും മണ്ണിനും കാടിനും മേല്‍ ജനകീയാധികാരം സ്ഥാപിക്കുക, ഭരണകൂടത്തിന്റെ ബഹുമുഖ അടിച്ചമര്‍ത്തലുകളെ പരാജയപ്പെടുത്തുക' എന്നാണ് പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നത്.
കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ ഉറപ്പാക്കിയിരുന്നു. ഇതിന് ഒരിക്കല്‍ കൂടി ഫലം നല്‍കുകയാണ് ചൊവ്വാഴ്ച കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ.
മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നീലേശ്വരം പോലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment