Latest News

റോപ് സ്കിപ്പിങ്ങില്‍ മികവു തെളിയിച്ച് ഇരട്ടകള്‍

ചെറുവത്തൂര്‍: അഹമ്മദാബാദില്‍ നടന്ന കേന്ദ്രീയ വിദ്യാലയം ദേശീയ മത്സരത്തില്‍ മികവ് തെളിയിച്ച് ഇരട്ടകളായ ദീപികയ്ക്കും ഗോപികയ്ക്കും സ്വര്‍ണമെഡല്‍. 19 വയസിന് താഴെയുള്ളവരുടെ റോപ് സ്കിപ്പിങ്ങില്‍ വ്യക്തിഗത ഇനത്തില്‍ ദീപിക കൃഷ്ണന്‍ സ്വര്‍ണമെഡല്‍ നേടി. 

റോപ്സ്കിപ്പിങ് സ്പീഡ് ഇവന്റ് ടീമിനത്തില്‍ ദീപിക ഉള്‍പ്പെട്ട ടീമിനാണ് സ്വര്‍ണമെഡല്‍ ലഭിച്ചത്. ടീം ഫ്രീസ്റ്റൈലില്‍ ദീപികയുടെ ടീമിന് വെള്ളിമെഡലും ലഭിച്ചു. റോപ് സ്കിപ്പിങ് 17 വയസിന് താഴെയുള്ളവരുടെ ഡബിള്‍ അണ്ടര്‍ വ്യക്തിഗത ഇനത്തില്‍ ഗോപിക കൃഷ്ണന് സ്വര്‍ണമെഡല്‍ ലഭിച്ചു. ഡബിള്‍ അണ്ടര്‍ ടീമിനത്തില്‍ ഗോപികയുടെ ടീമിന് സ്വര്‍ണവും റോപ് സ്കിപ്പിങ് സ്പീഡ് റിലെ ടീം ഇനത്തില്‍ വെള്ളിയും ലഭിച്ചു. 

മുംബൈയിലെ താന എയര്‍ഫോഴ്സ് സ്റ്റേഷന്‍ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാംതരം വിദ്യാര്‍ഥികളാണിവര്‍. കെ വി കൃഷ്ണന്‍- മിനി ദമ്പതികളുടെ മക്കളാണ്. ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ എം നാരായണന്റെയും ടി പത്മിനിയുടെയും ചെറുമക്കളാണിവര്‍. 

ഈ വിജയത്തോടെ ഇരുവരും ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.