പത്തനംതിട്ട: മന്ത്രവാദത്തിനിരയായി ഓമല്ലൂരില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ച കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കര കുമ്പളത്താമണ്‍ കലശക്കുഴിയില്‍ പ്രസന്നകുമാറിന്‍െറ മകള്‍ റാന്നി സെന്‍റ് തോമസ് കോളജിലെ ബി.കോം വിദ്യാര്‍ഥിനി ആതിര (18) കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് ഉഷാകുമാരിയെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
തെളിവ് നശിപ്പിച്ചതിനും മന്ത്രവാദപീഡനം മറച്ചുവെച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. കേസില്‍ ആതിരയുടെ പിതാവ് പ്രസന്നന്‍, പ്രസന്നന്‍െറ സഹോദരന്‍ വത്സലന്‍, മന്ത്രവാദത്തിന് നേതൃത്വം നല്‍കിയ വത്സലന്‍െറ മരുമകന്‍ മിതോഷ് , വത്സലന്‍െറ സഹോദരീ ഭര്‍ത്താവ് വിക്രമന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ 10 നാണ് ആതിര പിതാവിന്‍െറ സഹോദരന്‍ പത്തനംതിട്ട ഡി.സി.സി ഓഫിസ് സെക്രട്ടറി ഓമല്ലൂര്‍ പുത്തന്‍പീടിക ആനന്ദാലയം വത്സലന്‍െറ വീട്ടില്‍ മന്ത്രവാദത്തിനിരയായി മരിച്ചത്.
സംഭവം വിവാദമായതോടെ മന്ത്രവാദം നടന്ന വീട്ടിലെ സ്ഥലം ഉഷാകുമാരി കഴുകി വൃത്തിയാക്കുകയും പൂജാസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഈ കുറ്റത്തിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശുഭാനന്ദാശ്രമം വിശ്വാസികളാണ് ആതിരയുടെ കുടുംബം. ഉഷാകുമാരിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം ആതിരയുടെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
ശരീരത്തില്‍ കണ്ടത്തെിയ 46 മുറിവുകള്‍ മരണത്തിന് ആക്കം കൂട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വൃക്കകള്‍ തകരാറിലായതും ശ്വാസംമുട്ടിയതും പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ട്. കൂടുതല്‍ തെളിവിനായി രാസപരിശോധനാ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കയാണ് പൊലീസ്.
Keywords: Pathanamthitta, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment