Latest News

യുവതി വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍: യുവതി വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 440 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കോഴിക്കോട് കുന്ദമംഗലം ആര്‍.ഇ.സി. സ്വദേശി പുല്ലാവൂര്‍ വീട്ടില്‍ ഷക്കീനയുടെ (28) ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം കണ്ടെടുത്തത്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ എ.ഐ. 997 ദുബായ്-കോഴിക്കോട് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ സംശയംതോന്നി ഇവരെ കസ്റ്റംസ് സൂപ്രണ്ട് കെ.എക്‌സ്. മേഴ്‌സിയുടെ നേതൃത്വത്തില്‍ ദേഹപരിശോധന നടത്തുകയായിരുന്നു.

തുടര്‍ന്നാണ് പര്‍ദയ്ക്കടിയില്‍ കാലുകളില്‍ ചുറ്റിക്കെട്ടിയ നിലയില്‍ ചെയിന്‍ രൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തത്. 440 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. ഇതിന് ഇന്ത്യന്‍ വിപണിയില്‍ 12 ലക്ഷംരൂപ വിലവരും.

സ്വന്തം ആവശ്യത്തിനായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് ഇവര്‍ മൊഴിനല്‍കിയത്. എന്നാല്‍ ഇവര്‍ കൊടുവള്ളി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് മാഫിയയുടെ വാഹകയാണെന്നാണ് കസ്റ്റംസ് കരുതുന്നത്.
കസ്റ്റംസ് അസി. കമ്മീഷണര്‍ ശ്യാംസുന്ദറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ തോമസ് ചെറിയാന്‍, കെ.എക്‌സ്. മേഴ്‌സി, യു. ബാലന്‍, രാജീവ് രഞ്ജന്‍, പ്രദീപ്കുമാര്‍, അജയ്‌റായ്, ലക്ഷ്മണന്‍, മുരുകന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം കണ്ടെടുത്തത്.



Keywords:  Kerala NewsHealth News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.