കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
കതിരൂരിലേത് രാഷ്ട്രീയ കൊലപാതകമാണ്. യു.എ.പി.എ പ്രയോഗിക്കേണ്ടതില്ല. വ്യക്തികളെ വിചാരണ കൂടാതെ തടവിലിടുന്ന നിയമമാണിത്. ഇത്തരം ഭീകരനിയമങ്ങളെ ഒരു കാരണവശാലും ലീഗിന് അംഗീകരിക്കാനാവില്ലെന്നും മജീദ് പറഞ്ഞു.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കതിരൂരിലേത് രാഷ്ട്രീയ കൊലപാതകമാണ്. യു.എ.പി.എ പ്രയോഗിക്കേണ്ടതില്ല. വ്യക്തികളെ വിചാരണ കൂടാതെ തടവിലിടുന്ന നിയമമാണിത്. ഇത്തരം ഭീകരനിയമങ്ങളെ ഒരു കാരണവശാലും ലീഗിന് അംഗീകരിക്കാനാവില്ലെന്നും മജീദ് പറഞ്ഞു.
കൈവെട്ട് കേസില്‍ ഉള്‍പ്പെടെ യു.എ.പി.എ ചുമത്തിയ ഇടതു സര്‍ക്കാറിന്റെ നടപടി തെറ്റായിരുന്നു. തെറ്റായ വ്യാഖ്യാനങ്ങളെ ഭയന്നാണ് മുസ്ലിം ലീഗ് അതിനെതിരെ അന്ന് രംഗത്തുവരാതിരുന്നത്. അത്തരം കേസുകളില്‍ യു.എ.പി.എ ചുമത്തിയതിന്റെ ദുരന്തമാണ് കതിരൂരില്‍ സംഭവിച്ചതെന്നും മജീദ് പറഞ്ഞു.
യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കതിരൂര്‍ കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ ഇതാദ്യമായാണ് ലീഗിന്റെ ഔദ്യോഗിക നേതൃത്വം പ്രതികരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെതന്നെ നേരത്തേ യൂത്ത് ലീഗും കെ.എം. ഷാജി എം.എല്‍.എയും യു.എ.പി.എ ചുമത്തിയതിനെ വിമര്‍ശിച്ചിരുന്നു.

No comments:
Post a Comment