Latest News

ഹജ്ജ് കഴിഞ്ഞു മടങ്ങിയെത്തിയ വീട്ടിലേക്കുളള യാത്രക്കിടയില്‍ മരിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിച്ച് മടങ്ങിയെത്തിയ സ്ത്രീ വീട്ടിലേക്കുളള യാത്രക്കിടയില്‍ മരിച്ചു. തിരുവനന്തപുരം പനച്ചമൂട് ബൈത്തനൂര്‍ വീട്ടില്‍ അബൂബക്കര്‍ ഹാജിയുടെ ഭാര്യ ഫാത്തിമബീവി(83)യാണ് മരിച്ചത്. 

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരക്കെത്തിയ സൗദി വിമാനത്തിലാണ് ഫാത്തിമബീവിയും മകന്‍ അബ്ദുള്‍സമദും മടങ്ങിയെത്തിയത്. വിമാനമിറങ്ങിയ ശേഷം, സ്വീകരിക്കാനെത്തിയ ബന്ധുക്കളോടൊപ്പം വിമാനത്താവളത്തിനടുത്തുള്ള മുസഫര്‍ഖാനയില്‍ കുളിക്കാന്‍ പോയ ഫാത്തിമാബീവിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നാലരയോടെ മരണപ്പെടുകയായിരുന്നു. 

മൃതദേഹം വൈകുന്നേരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മക്കള്‍: അബ്ദുള്‍കലാം, അബ്ദുസമദ്, അബ്ദുള്‍ റഷീദ്, അഡ്വ. ഷാജുദീന്‍ (പബ്ലിക് പ്രോസിക്യൂട്ടര്‍, നെയ്യാറ്റിന്‍കര), ഷബീലബീവി, ജന്നത്ത്ബീവി, നൂറുല്‍ഹുദ. മരുമക്കള്‍: സുല്‍ഫത്ത്, സബീന, ഫാസ്‌ക, ഷരീഫ്, സുനില്‍ഖാന്‍ (സോഷ്യലിസ്റ്റ് ജനത നേമം മണ്ഡലം പ്രസിഡന്റ്).



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.